Latest News

അഞ്ചലുകാര്‍ക്കായി തിയേറ്റര്‍; മാജിക് ഫ്രെയിംസ് സിനിമാസിന്റെ അര്‍ച്ചന തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു അഭിമന്യൂ ഷമ്മി 

Malayalilife
 അഞ്ചലുകാര്‍ക്കായി തിയേറ്റര്‍; മാജിക് ഫ്രെയിംസ് സിനിമാസിന്റെ അര്‍ച്ചന തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു അഭിമന്യൂ ഷമ്മി 

കൊല്ലം അഞ്ചല്‍ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകള്‍ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്ഥാപിച്ച മാജിക് ഫ്രെയിംസ് സിനിമാസിന്റെ അര്‍ച്ചന തിയേറ്റര്‍ കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ അഭിമന്യൂ ഷമ്മി തിലകന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4കെ അള്‍ട്ര എച്ച്.ഡി, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് അര്‍ച്ചന തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോയാണ് ബുക്കിംഗ് പാര്‍ട്‌നര്‍. 

കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് അര്‍ച്ചന തിയേറ്റര്‍ രണ്ട് സ്‌ക്രീനുകളില്‍ അഞ്ചലില്‍ എത്തിയിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മേല്‍നോട്ടത്തിലുള്ള മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തില്‍ 18-ാമത്തെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ 40-ാമത്തെയും തിയേറ്ററാണ് അഞ്ചലില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ ഇരിട്ടിയിലും മാജിക് ഫ്രെയിംസ് തിയേറ്റര്‍ ആരംഭിച്ചിരുന്നു. 

ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ്, ജനറല്‍ സെക്രട്ടറി സോണി തോമസ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ്, പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ജി. സുരേഷ് കുമാര്‍, ഫിയോക്ക് മുന്‍ ജനറല്‍ സെക്രട്ടറി എം.സി ബോബി, നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി, പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശീയ രാഷ്ട്രീയ പ്രമുഖര്‍, തിയേറ്റര്‍ ഉടമ നവീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

magic frames theater in anchal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES