പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് മഹാ സുബൈറിന്റെ മൂത്ത മകളുടെ വിവാഹ സത്കാരത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇന്നലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്തിയ വിവാഹ വിരുന്നില്‍ നിരവധി താരങ്ങളാണ് ഒഴുകിയെത്തിയത്.ദിലിപ്. നമിതാ പ്രമോദ്, നരേന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബാദുഷ, നാദിര്‍ഷ, അന്‍സിബ, സംവിധായകന്‍ ജോഷി. ഷാജി കൈലാസ്, ആനി തുടങ്ങിയ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ ആശംസ അറിയിക്കാനെത്തി.
മഹാ സുബൈറിന്റെ മൂത്ത മകള്‍ തബ്‌സം നസീമും ഫയസ് മുഹമ്മദും തമ്മിലുള്ള വിവാഹം ഇന്നലെ ആണ് നടന്നത്. യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ് തബ്‌സം, നാല് മക്കളില്‍ മൂത്ത ആളാണ് തബ്‌സം
2002 ല്‍ മീശ മാധവന്‍ നിര്‍മ്മിച്ചു പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവായി, 2007ല്‍ ജയസൂര്യയുടെ സംവിധാനത്തില്‍ 'സ്പീഡ് ട്രാക്ക്' പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ക്രിസ്ത്യന്‍ബ്രദേഴ്സ്, തിരക്കഥ, പെണ്‍പട്ടണം, മിസ്റ്റര്‍ മരുമകന്‍,ആകാശമിഠായി,ഡ്രാമ, ബിലാത്തികഥ യടക്കം 30 ചിത്രങ്ങള്‍ ഹിറ്റൊരുക്കിയ നിര്‍മ്മാതാവാണ് സുബൈര്‍