മഹേഷ് നാരായണ്‍ ചിത്രത്തിന്റെ ഷൂട്ടിനായി ശ്രീലങ്കയിലെത്തിയ മോഹന്‍ലാലിലനെ സ്വാഗതം ചെയ്ത ശ്രീലങ്കന്‍ ടൂറിസത്തിന്റെ  ഫേസ്ബുക്ക് പോസ്റ്റ് ;പുറത്തായത്  മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ  ടൈറ്റിലും; ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
മഹേഷ് നാരായണ്‍ ചിത്രത്തിന്റെ ഷൂട്ടിനായി ശ്രീലങ്കയിലെത്തിയ മോഹന്‍ലാലിലനെ സ്വാഗതം ചെയ്ത ശ്രീലങ്കന്‍ ടൂറിസത്തിന്റെ  ഫേസ്ബുക്ക് പോസ്റ്റ് ;പുറത്തായത്  മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ  ടൈറ്റിലും; ചര്‍ച്ചയാക്കി ആരാധകര്‍

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മഹേഷ് നാരയണന്‍ ചിത്രം. പേരിടാത്ത ഈ മള്‍ട്ടീസ്റ്റാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടാക്കാറുണ്ട്ഒരു ഇടവേളയ്ക്കുശേഷം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ഈ ചിത്രം.

കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ഷഡ്യൂള്‍ ചിത്രീകരണത്തിനായി നടന്‍ മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചത്. ശ്രീലങ്കന്‍ ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ചിത്രത്തെ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാ?ഗതം ചെയ്യ്തുകൊണ്ട് ശീലങ്കന്‍ ടൂറിസം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായത്.'പേട്രിയറ്റ്' എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത 'തെന്നിന്ത്യന്‍ ഇതിഹാസം' മോഹന്‍ലാല്‍, രാജ്യത്തെ സിനിമാ ചിത്രീകരണസൗഹൃദമെന്ന് വിശേഷിപ്പിച്ചു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.

അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ആരാധകരാണ് എത്തുന്നത്. സിനിമയുടെ പേര് ശ്രീലങ്കന്‍ ടൂറിസം പേജ് വെളിപ്പെടുത്തി, ബാക്കി അപ്‌ഡേറ്റുകള്‍ കെഎസ്ആര്‍ടിസി പേജ് വഴിയോ അല്ലെങ്കില്‍ എയര്‍ ലൈന്‍സ് വഴിയോ പുറത്തുവിടുമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ച സിനിമയുടെ പേര് ഇത്തരത്തില്‍ പുറത്തായതില്‍ ഫാന്‍സിന്റെ പ്രതിഷേധവും ഉണ്ട്.

മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടന്‍, ഡെല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കയിലെ ഈ ഷെഡ്യൂളിന് ശേഷം എടപ്പാളില്‍ നാലുദിവസത്തെ ചിത്രീകരണമുണ്ട്.കൊച്ചിയിലാണ് അടുത്ത ഷെഡ്യൂള്‍. ഈ ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം.

mahesh narayanans film Title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES