യുട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും മോഡലുമായ മഹീനയും
ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഹാസ്യതാരം റാഫിയും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍്ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ആണ് അടുത്തിടെ വേര്‍പിരിഞ്ഞത്.
മഹീന ദുബായിലാണിപ്പോള്‍ ജോലി ചെയ്യുന്നത്. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പുതിയ വ്‌ലോഗിലൂടെ പങ്കുവെക്കുകയാണ് മഹീന. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് താനെന്നും അതിനാല്‍ പലവട്ടം ചതിക്കപ്പെട്ടുവെന്നും മഹീന പറയുന്നു. ഇത് കൂടി നിങ്ങളോട് എനിക്ക് പറയാനുണ്ടെന്ന് കുറിച്ചാണ് മഹീന വീഡിയോ പങ്കുവെച്ചത്.
അടുത്തിടെയായി എന്റെ വീഡിയോകള്‍ കണ്ട് നിരവധി പേര്‍ മെസേജുകള്‍ അയക്കുന്നുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതലും. കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ വരെ എനിക്ക് മെസേജ് അയക്കുന്നുണ്ട്. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ പറയാതെ തന്നെ അവര്‍ക്ക് മനസിലാകുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്.
കാരണം അവരും എന്റെ അവസ്ഥയിലൂടെ കടന്ന് പോയവരാണത്രെ. ഇത്തരത്തില്‍ എനിക്ക് മെസേജ് അയച്ചവര്‍ക്ക് എല്ലാം ഒരുപാട് നന്ദി പറയുന്നു. അവരുടെ കുടുംബത്തിലെ കുട്ടിയോട് സംസാരിക്കുന്നത് പോലെയാണ് അവരെല്ലാം എനിക്ക് മെസേജ് അയച്ചത്. ആ മെസേജുകള്‍ എനിക്ക് ഒരുപാട് സന്തോഷം നല്‍കി. ഞാന്‍ ഇതുവരെയുള്ള ജീവിത്തില്‍ എന്ത് പഠിച്ചുവെന്ന് ചിലര്‍ എന്നോട് ചോദിക്കാറുണ്ട്.
ആരെയും കണ്ണടച്ച് വിശ്വാസിക്കാതിരിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. അനുഭവങ്ങളാണ് കാരണം. ഇതുവരെയുള്ള ലൈഫില്‍ ഫ്രണ്ട്ഷിപ്പില്‍ അടക്കം ഒരുപാട് ചതികളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. നമ്മള്‍ എന്താണെന്നുള്ളത് നമുക്ക് അറിയാം. ഒരാളെയും അത് ബോധ്യപ്പെടുത്തി കൊടുക്കാന്‍ നമുക്ക് പറ്റില്ല. അതുപോലെ ചാടിക്കയറി തീരുമാനം എടുക്കരുത്.
കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ട് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. പിന്നെ എത്ര ആലോചിച്ച് തീരുമാനം എടുത്താലും നമുക്ക് ചതികള്‍ പറ്റാം. എന്റെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ട്. നിരവധിയാളുകള്‍ വന്ന് പോയിട്ടുണ്ട്. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അവര്‍ എന്റെ ലൈഫാണെന്ന് ചിന്തിക്കുന്ന രീതിയില്‍ ഞാന്‍ അവരെ വിശ്വസിക്കും.
നീ ഒരു പൊട്ടത്തിയായതുകൊണ്ടാണ് ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നതെന്ന് പലരും എന്നോട് പറയാറുണ്ട്. അങ്ങനെ ചെയ്യരുതെന്ന് കരുതിയാലും വീണ്ടും ആ നിമിഷത്തില്‍ ചെയ്ത് പോകും. ഏത് സിറ്റുവേഷനും ഹാന്റില്‍ ചെയ്യണം. കുറച്ച് ടഫാണെങ്കിലും അത് നമ്മള്‍ പഠിക്കണം. ഒരു മനുഷ്യനും അവരുടെ ലൈഫിലെ മോശം കാര്യം പുറത്ത് കാണിക്കാന്‍ ആ?ഗ്രഹിക്കില്ല.
നല്ലത് മാത്രമെ കാണിക്കൂ. അടുത്തറിയുന്നവരോട് മാത്രമെ ആളുകള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പറയു. പലരുടേയും ലൈഫ് പലതാണ്. സോഷ്യല്‍മീഡിയയില്‍ ഉള്ളവരുടെ മാത്രമല്ല നമുക്ക് നേരിട്ട് അറിയാവുന്നവരുടെ ജീവിതം പോലും യഥാര്‍ത്ഥത്തില്‍ നമ്മള്‍ കരുതുന്നത് പോലെയായിരിക്കില്ല. എനിക്കും എന്റെ നല്ലത് മാത്രമെ പുറത്ത് കാണിക്കാന്‍ താല്‍പര്യമുള്ളു. നമ്മുടെ ഹാപ്പിനസ് കണ്ടെത്താന്‍ നമുക്ക് മാത്രമെ കഴിയൂ.
ചെറിയ കാര്യങ്ങളില്‍ വരെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കണം. അല്ലാതെ വിഷമിച്ച് ഇരിക്കേണ്ട കാര്യമില്ല. കരഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നത് കരഞ്ഞ് തീര്‍ക്കുക. അതിനുശേഷം ആ കാര്യത്തെ കുറിച്ച് ചിന്തിക്കരുതെന്നും മഹീന പറയുന്നു. റാഫിയുമായി ഇനി ഒരിക്കലും ഒരുമിക്കില്ലേയെന്നുള്ള ചോദ്യങ്ങളാണ് പുതിയ വീഡിയോ മഹീന പങ്കിട്ടപ്പോള്‍ ഏറെയും പേര്‍ ചോദിച്ചത്. എന്നാല്‍ അത്തരം കമന്റുകള്‍ക്കൊന്നും മഹീന മറുപടി നല്‍കിയില്ല.