സുനില്‍ ലക്ഷ്മണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകന്‍ പൂജ നടത്തി '

Malayalilife
സുനില്‍ ലക്ഷ്മണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകന്‍ പൂജ നടത്തി  '

പുതുമുഖങ്ങളായ ലാല്‍ ഹരി,വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ലക്ഷ്മണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹിയാണ് നായകന്‍ എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മം, തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വെച്ച് നിര്‍വഹിച്ചു.പ്രശസ്ത നടന്‍ ജയന്‍ ചേര്‍ത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

ജയന്‍ ചേര്‍ത്തല,ടോണി,മന്‍രാജ്,നാരായണന്‍ കുട്ടി, ഉല്ലാസ് പന്തളം,ഉണ്ണി നായര്‍,കോട്ടയം പുരുഷു,രാജാ സാഹിബ്,സീമ ജി നായര്‍,ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.എസ് എം പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് എസ് പവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദ് ആറുമുഖന്‍ നിര്‍വ്വഹിക്കുന്നു.

ശ്രേയം ബൈജുവിന്റെ വരികള്‍ക്ക് സുനില്‍ ലക്ഷ്മണന്‍ സംഗീതം പകരുന്നു.കല-റോണി രാജന്‍, മേക്കപ്പ്-സുധീഷ് നാരായണന്‍, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്,സ്റ്റില്‍സ്-അനില്‍,എഡിറ്റര്‍- അഭിലാഷ് വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തങ്കപ്പന്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.

mahiyanu nayakan pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES