Latest News

9 വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ് കൂട്ടുകാര്‍ ഒന്നിക്കുന്നത് ലൗ ആക്ഷന്‍ ഡ്രാമ യുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു

Malayalilife
9 വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ് കൂട്ടുകാര്‍ ഒന്നിക്കുന്നത് ലൗ ആക്ഷന്‍ ഡ്രാമ യുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ ഒരു കൂട്ടം നിവിന്‍പോളിയും അജുവര്‍ഗീസും ഭഗതും അടക്കം ഒരു കൂട്ടം പുതുമുഖങ്ങളാണ് മലയാള സിനിമയിലേക്കെത്തിയത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ആര്‍ട്സ് ക്ലബ് കൂട്ടുകാര്‍ ഒന്നാകെ മറ്റൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ' ലൗ ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലാണ് മലര്‍വാടി ടീമിന്റെ ഗെറ്റ് ടുഗദര്‍ നടന്നത്.ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അജുവര്‍ഗീസ്.

20 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു പെര്‍ഫെക്റ്റ് റൊമാന്റിക് കോമഡി ചിത്രമാണെന്ന് നിവിന്‍ പോളി പറയുന്നത്. നയന്‍താര മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ എത്തുന്നുവെന്നതും സവിശേഷതയാണ്. ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുള്ളത്. നിവിനിന്റെ കഥാപാത്രത്തിനും വടക്കുനോക്കിയന്ത്രവുമായി ചെറിയ സാമ്യമുണ്ട്. അജു വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ശ്രീനിവാസന്‍,അജുവര്‍ഗീസ്, രണ്‍ജിപണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍,സുന്ദര്‍രാമു എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷ. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

malarvadi-team-again-new-film-love-action-drama-by-dhyan-sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES