Latest News

ടെക് പ്രണയത്തിന് മാറ്റമില്ല; സെയില്‍ തുടങ്ങിയ ആദ്യദിനം ആപ്പിളിന്റെ പുതിയ 'ഐഫോണ്‍ 18 പ്രോ മാക്‌സ്' സ്വന്തമാക്കി മമ്മൂട്ടി; അണ്‍ബോക്‌സ് വീഡിയോ വൈറല്‍ 

Malayalilife
 ടെക് പ്രണയത്തിന് മാറ്റമില്ല; സെയില്‍ തുടങ്ങിയ ആദ്യദിനം ആപ്പിളിന്റെ പുതിയ 'ഐഫോണ്‍ 18 പ്രോ മാക്‌സ്' സ്വന്തമാക്കി മമ്മൂട്ടി; അണ്‍ബോക്‌സ് വീഡിയോ വൈറല്‍ 

ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ 18 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്ത്യയില്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ച ആദ്യ ദിനം തന്നെ താരം പുതിയ ഫോണ്‍ കൈപ്പറ്റുകയായിരുന്നു. പ്രമുഖ മൊബൈല്‍ വിപണന ശൃംഖലയായ മൊബൈല്‍ കിംഗിന്റെ എംഡി ഫയാസ് നേരിട്ട് കൊച്ചിയിലെ വീട്ടിലെത്തിയാണ് ഫോണ്‍ മമ്മൂട്ടിക്ക് കൈമാറിയത്. 

പിന്നാലെ മമ്മൂട്ടി പുതിയ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്നതിന്റെയും ഫോണിന്റെ സവിശേഷതകള്‍ ആവേശത്തോടെ ചോദിച്ചറിയുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ആപ്പിളിന്റെ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് മോഡലുകളുടെ രാജ്യത്തെ വില്‍പ്പനയ്ക്കു ഇന്ന് തുടക്കമായിരുന്നു. ഈ മാസം 12 മുതല്‍ പ്രീ-ബുക്കിംഗ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ആദ്യദിനം ഫോണുകള്‍ ലഭ്യമാക്കിയത്. നേരത്തെ സാംസംഗ് ഗാലക്‌സി ഫോള്‍ഡ് ഫോണ്‍ പുറത്തിറങ്ങിയ സമയത്തും ആദ്യദിനം തന്നെ താരം അത് സ്വന്തമാക്കിയതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

ഐഫോണ്‍ 18 പ്രോ മാക്‌സ്: പ്രധാന പ്രത്യേകതകള്‍ ക്യാമറ: വേരിയബിള്‍ അപ്പേര്‍ച്ചറോട് കൂടിയ പുതിയ 48MP ഫ്യൂഷന്‍ മെയിന്‍ ക്യാമറയാണ് ഇതിലുള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താനും, പ്രൊഫഷണല്‍ തലത്തിലുള്ള നിയന്ത്രണങ്ങള്‍ (Pro controls) ആസ്വദിക്കാനും ഇത് സഹായിക്കുന്നു. കരുത്തുറ്റ പ്രൊസസര്‍: ആപ്പിളിന്റെ ഏറ്റവും പുതിയതും ശക്തവുമായ A20 പ്രോ ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. മികച്ച ഗ്രാഫിക്‌സ് റെന്‍ഡറിംഗും ഡ്യുവല്‍ 16-കോര്‍ ന്യൂറല്‍ എന്‍ജിനും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ബാറ്ററി ലൈഫ്: ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററി ലൈഫാണ് പ്രോ മാക്‌സ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച സിലിക്കണ്‍ കാര്യക്ഷമതയും വലിയ ബാറ്ററിയും ചേര്‍ന്ന് ദീര്‍ഘനേരം ചാര്‍ജ് നില്‍ക്കാന്‍ സഹായിക്കുന്നു. 

ഡിസൈനും പെര്‍ഫോമന്‍സും: പുതിയ വേപ്പര്‍ ചേംബര്‍ തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം ഫോണ്‍ ചൂടാകാതെ ഉയര്‍ന്ന പെര്‍ഫോമന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ആപ്പിള്‍ ഇന്റലിജന്‍സും (Apple Intelligence) പുതിയ സിറി എഐ (Siri AI) ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. കേരളത്തില്‍ ഏകദേശം 1,79,900 രൂപ മുതലാണ് ഐഫോണ്‍ 18 പ്രോ മാക്‌സിന്റെ ആരംഭവില വരുന്നത്.

Read more topics: # മമ്മൂട്ടി.
mammootty new i phone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES