അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. ഒരുപാട് പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തി കൂടിയാണ്..എന്നാലിപ്പോള്‍ മറ്റൊരു പോരാട്ടത്തിലാണ് നടിയെന്ന സൂചന നല്കി കുറിപ്പ് പങ്ക് വ്ച്ചിരിക്കുകയാണ്.
ഇതാ മറ്റൊരു പോരാട്ടം വരുന്നു, വീണ്ടും ഞാന്‍ ഏറ്റവും മികച്ച പോരാട്ടം നടത്തുന്നു. അത് മറച്ചുവയ്ക്കാം, മുക്കിക്കൊല്ലാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു ഐസ്‌ക്രീം കഴിക്കാം
'നീ ഇത് മുമ്പ് ചെയ്തിട്ടുണ്ട്, നീ ശക്തനാണ്, ഇതും കടന്നുപോകും..' എന്ന് മറ്റുള്ളവര്‍ എന്നോട് പറയുന്നു. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ എന്നെ വിശ്വസിപ്പിച്ചിട്ടുണ്ട്, ഞാന്‍ അത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അപ്പോള്‍ എനിക്ക് അവശേഷിക്കുന്നത്, യഥാര്‍ത്ഥത്തില്‍ ആരാണ് കേള്‍ക്കുന്നത്. കഴിവുള്ള ചുരുക്കം ചിലര്‍ ഒഴികെ. വാക്കുകള്‍ക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നവര്‍ക്ക് എന്റെ നിശ്ചലത, എന്റെ നിലവിളി, എന്റെ നിശബ്ദത- മംമ്ത മോഹന്‍ദാസ് ഇങ്ങനെയാണ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
പോസ്റ്റിന് താഴെ മംമ്തയ്ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നിങ്ങള്‍ നേരത്തെ തെളിയിച്ചതാണ്, പവര്‍ ഫുള്‍ ആണ്. ഇതും കടന്ന് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍ വരുന്നത്.
രണ്ട് തവണ കാന്‍സര്‍ രോഗത്തെ അതിജീവിച്ചു വന്നതാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിന്റെ ചികിത്സ നടക്കുമ്പോഴായിരുന്നു പ്രേക്ഷകരെ ഏറ്റവും അധികം ചിരിപ്പിച്ച ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ നടി അഭിനയിച്ചത്. അതിന് അതിജീവിച്ച് മുന്നോട്ട് വരുമ്പോഴാണ് അടുത്ത രോഗാവസ്ഥ മംമ്തയെ തേടിയെത്തിയത്. അതൊരു ഓട്ടോഇമ്യൂണല്‍ കണ്ടീഷനായിരുന്നു. ശരീരത്തില്‍ വെള്ളപാണ്ടുകള്‍ പ്രത്യക്ഷപ്പെട്ടു. അത് മറച്ചുവയ്ക്കാനുള്ള തന്റെ ശ്രമത്തെ കുറിച്ചും, പിന്നീട് മറകള്‍ മാറ്റി നടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായി. അതൊക്കെ കടന്നു വന്ന മംമ്തയ്ക്ക് ഈ അവസ്ഥയും അതിജീവിക്കാന്‍ കഴിയും എന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.