മലയാളികള്‍ക്ക് നടിയായും പിന്നണി ഗായികയായും സുപരിചിതയായ താരമാണ് നടി മംമ്ത മോഹന്‍ദാസ്. ഇതിനേടകം നിരവധി ചിത്രങ്ങളില്‍ മംമ്ത ഭാഗമായിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും താരം പറയുന്നു. 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മമ്മൂട്ടി സാറിന്റെ ബിലാലില്‍ ഞാനുമുണ്ട്, ത്രില്ലിലാണ് എന്നാണ് മംമത പറഞ്ഞിരുന്നത്. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥയൊരുക്കുന്നത്.
അമല്‍ നീരദ് ആണ് ചിത്രം സമവിധാനം നിര്‍വഹിക്കുന്നത്. താരം അഭിനയവും സിങ്ങിങും ഒരുപോലെ കൊണ്ടുപോകാന്‍ നോക്കിയിരുന്നെങ്കിലും അഭിനയത്തില്‍ 7-8 വര്‍ഷങ്ങളായി പരീക്ഷണത്തില്‍ തുടരുകയാണ്. കുടുംബം മുഴുവനും സംഗീതത്തോട് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും തനിക്ക് കൂടുതലും കംഫ്ട്ടബിള്‍ ആക്ടിങ്ങാണ് എന്ന് താരം പറയുന്നത് .