Latest News

സാരിയുടുത്ത് അണിഞ്ഞൊരുങ്ങി മഞ്ജുവിനൊപ്പം മകന്‍ ദയയും;  മഞ്ജു പങ്ക് വച്ച പുതിയ ചിത്രത്തില്‍ മകള്‍ക്ക് വമ്പന്‍ മേക്ക് ഓവര്‍; മെലിഞ്ഞിരുന്ന മോഡലിങ് ഗേളിന്റെ രൂപമാറ്റം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Malayalilife
സാരിയുടുത്ത് അണിഞ്ഞൊരുങ്ങി മഞ്ജുവിനൊപ്പം മകന്‍ ദയയും;  മഞ്ജു പങ്ക് വച്ച പുതിയ ചിത്രത്തില്‍ മകള്‍ക്ക് വമ്പന്‍ മേക്ക് ഓവര്‍; മെലിഞ്ഞിരുന്ന മോഡലിങ് ഗേളിന്റെ രൂപമാറ്റം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ഫാഷന്‍ രംഗത്ത് പഠനം നടത്തുകയാണ് നടി മഞ്ജുപിള്ളയുടെ മകള്‍ ദയ സുജിത്ത്. കുറച്ചു കാലം മുമ്പ് ദയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഡലാകാനും നടിയാകാനും വെളുത്ത നിറമുള്ളവര്‍ക്കു മാത്രമേ കഴിയൂ എന്നു ധരിച്ചിരിക്കുന്നവരുടെ മുഖത്തിനേറ്റ അടിപോലെയാണ് അതീവ ഗ്ലാമറസ് വേഷത്തിലുള്ള ദയയുടെ ആ ചിത്രങ്ങള്‍ എത്തിയത്. എന്നാലിപ്പോഴിതാ, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാറ്റമാണ് ഇപ്പോള്‍ ദയയ്ക്ക് സംഭവിച്ചിരിക്കുന്നത്. 

മാസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്നും പോകുമ്പോള്‍ മെലിഞ്ഞു സ്ലിമ്മായി അമ്മയോടു യാത്ര പറഞ്ഞുപോയ മകള്‍ തിരിച്ചെത്തിയത് അമ്മയേക്കാള്‍ തടി വച്ചാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വച്ച് ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മഞ്ജുപിള്ള മകള്‍ക്കൊപ്പം പകര്‍ത്തിയ ചിത്രത്തിലാണ് ദയയ്ക്ക് സംഭവിച്ച രൂപ മാറ്റം ശ്രദ്ധ നേടിയത്. 22 വയസുകാരിയായ ദയയ്ക്ക് പെട്ടെന്ന് ഇങ്ങനെ തടി കൂടിയതിനു പിന്നില്‍ എന്താണ് കാരണമെന്ന് തിരക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. സാരിയുടുത്ത് അമ്മയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ മുതിര്‍ന്ന ഒരു സ്ത്രീയെ പോലെയാണ് തോന്നിപ്പിക്കുന്നത്.

മുമ്പ് മഞ്ജുപിള്ളയും കുറച്ചധികം തടിയുള്ള ആളായിരുന്നു. തട്ടീം മുട്ടീമിലൊക്കെ അഭിനയിക്കുമ്പോള്‍ അതു വ്യക്തമായിരുന്നു. എന്നാല്‍ വ്യത്യസ്തമായ കാരക്ടര്‍ റോളുകളിലേക്കും സിനിമയിലും സജീവമായതോടെ മഞ്ജുപിള്ള തടി കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുകയും ആയിരുന്നു. എന്നാല്‍ പിന്നാലെയാണ് അമ്മയെ പോലെ ആവുകയാണോ എന്നു തോന്നിപ്പിക്കും വിധമുള്ള ദയയുടെ ശരീരത്തില്‍ വന്നിരിക്കുന്ന മാറ്റവും സൂചിപ്പിക്കുന്നത്. അതേസമയം, സിനിമകളിലൂടെയും ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജുപിള്ള. ഒരൊറ്റ ഫോട്ടോഷൂട്ട് ചിത്രത്തിലൂടെയാണ് ദയ ആദ്യം സോഷ്യല്‍ മീഡിയാ ശ്രദ്ധ നേടിയത്.

മുടി കളര്‍ ഒക്കെ ചെയ്ത് എപ്പോഴും മോഡേണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദയക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല ആരാധക വൃന്ദവുമുണ്ട്. നേരത്തെ ബോയികട്ട് ഹെയര്‍സ്‌റ്റൈലില്‍ ആയിരുന്നു ദയ. വസ്ത്രധാരണവും ആണ്‍കുട്ടികളെ പോലെയായിരുന്നു. അത് ആകര്‍ഷകവുമായിരുന്നു. പിന്നീട് മുടി നീട്ടി വളര്‍ത്തിയ ശേഷം കളര്‍ ചെയ്ത് ശ്രദ്ധ നേടിയ ദയ ഏറ്റവും കൂടുതല്‍ ധരിയ്ക്കുന്നത് വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ തന്നെയാണ്. അതിലും വ്യത്യസ്തത നിലനിര്‍ത്താന്‍ താരപുത്രി ശ്രദ്ധിയ്ക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സാരിയില്‍ അമ്മയ്ക്കൊപ്പം ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ആ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നേരത്തെയും മഞ്ജുവും മകളും ഒരു ചിത്രത്തില്‍ വന്നപ്പോള്‍ അതാരാധകര്‍ ഏറ്റെടുത്തിരുന്നു.

നടി മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള പ്രധാന കാരണം താരപുത്രി എന്ന ടാഗ് ലൈന്‍ എന്നതിനുമപ്പുറം ദയയുടെ ഫാഷന്‍ കാഴ്ചപാടുകളാണ്. വസ്ത്രധാരണത്തിലും ഹെയര്‍സ്‌റ്റൈലിലും എല്ലാം ദയ കൊണ്ടു വരുന്ന സ്‌റ്റൈല്‍ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. 

അതുകൊണ്ട് തന്നെയാണ് ഓരോ തവണ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും സോഷ്യല്‍ മീഡിയ അത് ഏറ്റെടുക്കുന്നത്. മഞ്ജുവിന്റെ മാറ്റത്തിനു പിന്നില്‍ മകളാണോ എന്നു ചോദിച്ച പലരും ഇപ്പോള്‍ മകളെ കണ്ട് ഞെട്ടിയിരിക്കുകയാണ്. മഞ്ജു പിള്ള സമീപകാലത്ത് തടി കുറച്ച്, കൂടുതല്‍ ഫാഷന്‍ ട്രെന്റുകള്‍ ഫോളോ ചെയ്യുന്നതിന് കാരണം മകളുടെ ഈ ഫാഷന്‍ കാഴ്ചപാടുകള്‍ കാരണം ആണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. എന്നാലിപ്പോള്‍ ആ മകളെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആരാധകര്‍.

Read more topics: # മഞ്ജുപിള്ള
manju pillai waith daya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES