Latest News

'അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ ' എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി; തനിക്ക് നേരിടേണ്ടിവന്ന ഭീക്ഷണിയെക്കുറിച്ച് സംവിധായകന്‍ മനു അശോകന്‍.'

Malayalilife
'അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ ' എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി;  തനിക്ക് നേരിടേണ്ടിവന്ന  ഭീക്ഷണിയെക്കുറിച്ച് സംവിധായകന്‍ മനു അശോകന്‍.'


യരെ എന്ന തന്റെ സിനിമയില്‍ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കിയപ്പോള്‍ തനിക്ക് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് സംവിധായകന്‍ മനു അശോകന്‍.'നീ തീര്‍ന്നെടാ' എന്നായിരുന്നു ഒരു സന്ദേശമെന്നും സംവിധായകന്‍ പറഞ്ഞു.

അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി. പാര്‍വ്വതിയല്ലാതെ മറ്റാരെയെങ്കിലും ആ വേഷത്തിലേക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശത്തിന് ശേഷം മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു അശോകന്‍ മനു അശോകന്റെ ആദ്യ സംവിധാന സംരഭമാണ് പാര്‍വതി നായികയായ 'ഉയരെ'. ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീ പലപ്പോഴും സാമൂഹികമായ ഒറ്റപ്പെടലുകളെ അതിജീവിക്കുന്നതില്‍ പരാജയപ്പെടുന്നു. ഒറ്റപ്പെടുന്ന ഇര സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നുപോലും ഒഴിവാക്കപ്പെടുന്നുവെന്ന സാമൂഹിക സാഹചര്യത്തിലാണ് മനു അശോകിന്റെ ' ഉയരെ'യ്ക്കുള്ള സാമൂഹിക പ്രസക്തി.  ഇത്തരം അക്രമണങ്ങളില്‍ തകരുകയല്ല മറിച്ച് സ്വപ്നങ്ങളോടൊപ്പം ഉയരങ്ങളിലേക്ക് പറക്കുകയാണ്, അതിനുള്ള കരുത്ത് നേടുകയാണ് വേണ്ടതെന്നുമായിരുന്നു സിനിമയുടെ പ്രമേയം
 

Read more topics: # manu asokhan movie,# uyare
manu asokhan movie uyare

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES