Latest News

ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന മാര്‍ക്കോ; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍

Malayalilife
 ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന മാര്‍ക്കോ; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറല്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മാര്‍ക്കോ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചോരയില്‍ കുളിച്ച് വായില്‍ കത്തി കടിച്ച് പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് ഉണ്ണി മുകുന്ദനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത 'മിഖായേല്‍' എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയാണ് മാര്‍ക്കോ ഒരുങ്ങുന്നത്.

ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ഒരു വില്ലന്റെ സ്പിന്‍ ഓഫുമായി എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മാര്‍ക്കോയ്ക്കുണ്ട്. ക്യൂബ്സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും.

അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാര്‍ക്കോ ഹിന്ദി ഡബ്ബിങ് വിറ്റു പോയത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 5 കോടിയും അമ്പത് ശതമാനം തിയേറ്റര്‍ ഷെയറും നല്‍കിയാണ് ഹിന്ദിയിലെ ഒരു മുന്‍നിര കമ്പനി ചിത്രം സ്വന്തമാക്കിയത്.

കലൈകിംഗ് സണ്‍ ഉള്‍പ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആണ് മാര്‍ക്കോയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കെജിഎഫ്, സലാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സുനില്‍ ദാസ്.

marco first first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES