Latest News

പരാജയപ്പെട്ട ഒരു നിയമ സംവിധാനം ഇങ്ങനെയിരിക്കും;അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി മാസ്‌ക് വച്ചാണ് നടക്കുന്നത്, അവനെ കണ്ടാല്‍ തിരിച്ചറിയണം; തൃശൂര് ബസ് കയറാന്‍ പോകുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കുക;സവാദ് ഇറങ്ങിയിട്ടുണ്ട്, സൂക്ഷിക്കുക'യെന്ന് കുറിച്ച് വീഡിയോയുമായി മസ്താനി;  വീഡിയോയ്ക്ക് കമന്റുമായി സവാദും  

Malayalilife
 പരാജയപ്പെട്ട ഒരു നിയമ സംവിധാനം ഇങ്ങനെയിരിക്കും;അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി മാസ്‌ക് വച്ചാണ് നടക്കുന്നത്, അവനെ കണ്ടാല്‍ തിരിച്ചറിയണം; തൃശൂര് ബസ് കയറാന്‍ പോകുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കുക;സവാദ് ഇറങ്ങിയിട്ടുണ്ട്, സൂക്ഷിക്കുക'യെന്ന് കുറിച്ച് വീഡിയോയുമായി മസ്താനി;  വീഡിയോയ്ക്ക് കമന്റുമായി സവാദും  

ബസില്‍ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ വടകര സ്വദേശി സവാദിനെതിരെ നടിയും മോഡലുമായ മസ്താനി. തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും സവാദ് കെഎസ്ആര്‍ടിസിയില്‍ കയറുന്ന വീഡിയോ പങ്കുവച്ചാണ് മസ്താനിയുടെ പോസ്റ്റ്. അറിയപ്പെടുന്ന 'ലൈംഗിക അതിക്രമകാരി' പുറത്തിറങ്ങിയിട്ടുണ്ടെന്നും ബസില്‍ യാത്ര ചെയ്യുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കണം എന്നാണ് മസ്താനി പറയുന്നത്...

തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും സവാദ് കെഎസ്ആര്‍ടിസിയില്‍ കയറുന്ന വീഡിയോ പങ്കുവച്ചാണ് മസ്താനിയുടെ പോസ്റ്റ്. 

മസ്താനിയുടെ വാക്കുകള്‍

പരാജയപ്പെട്ട ഒരു നിയമ സംവിധാനം ഇങ്ങനെയിരിക്കും. അറിയപ്പെടുന്ന ലൈംഗിക അതിക്രമകാരി, അല്ലെങ്കില്‍ കുറ്റാരോപിതന്‍ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു. വീണ്ടും ബസ്സുകളില്‍ കയറിക്കൊണ്ട്. ബസ് കയറി കഷ്ടപ്പെട്ട് ജോലിക്ക് പോകുന്ന ആ യുവാവിനെ ഞാന്‍ വീണ്ടും ഹണി ട്രാപ്പ് ചെയ്യാന്‍ നോക്കുകയാണോ, അല്ല. ഞാന്‍ ആ സംഭവത്തിന് ശേഷം പിന്നീട് ബസില്‍ കയറിയിട്ടില്ല, ബസ് തന്നെ ഒരു ട്രോമയാണ് എനിക്ക്.

രണ്ട് വട്ടം ഇതേ കാര്യത്തിന്, രണ്ട് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞ് ഇത്രയും വൈറലായ സംഭവത്തിന് ശേഷം അവനില്ലേ ട്രോമ, അവന് ഇതൊന്നും ബാധകമല്ലേ. പിന്നെയും അന്തസ്സായി ബസുകളില്‍ കയറി ഇങ്ങനെ നടക്കുന്നു. തൃശൂര് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കാണുന്നതെന്ന് കുറേപേര്‍ എന്നോട് പറയുന്നുണ്ട്. തൃശൂര് ബസ് കയറാന്‍ പോകുന്ന അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കുക.

മാസ്‌ക് വച്ചാണ് നടക്കുന്നത്, കണ്ടാല്‍ അവനെ തിരിച്ചറിയണം, സുരക്ഷിതരായി ഇരിക്കുക. ആളുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഒരു ബസില്‍ നിന്നിറങ്ങി അടുത്ത ബസിലേക്ക് കയറിയപ്പോഴാണ് ഇവര്‍ വീഡിയോ എടുത്തത്. പിന്നീട് ബഹളം വച്ചു.

അതേസമയം, മസ്താനിയുടെ വീഡിയോയില്‍ കമന്റുമായി സവാദും രംഗത്തെത്തി. ''എത്ര ന്യായീകരിച്ചിട്ടും എല്ലാവിധ തോന്ന്യവാസം കാട്ടിയിട്ടും പൂര്‍ണമായി നിനക്ക് വെളുപ്പിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്റെ പുറകെ ഞാന്‍ പോകുന്ന വഴിയില്‍ ഇങ്ങന നടന്നോ എന്നിട്ട് ന്യായീകരിച്ച് ന്യായീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂര്‍ണമായി വെളുക്കാന്‍ നോക്ക്.''

വീഡിയോ എടുക്കാന്‍ പിറക വന്ന മോന് നല്ലോണം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നടക്കുന്ന വിഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു. തെറി കേട്ട നീ വീണ്ടും എന്റെ പുറകെ വരുന്നത് സ്വാഭാവികം. നീ വിജയിക്കാന്‍ എന്തു വൃത്തികേടും കാണിക്കും. നീ ചെയ്യേണ്ടതൊക്കെ ചെയ്യ്, നിനക്ക് വളരാന്‍ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി'' എന്നാണ് സവാദിന്റെ മറുപടി.


 

mastani against sawad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES