Latest News

ആദ്യ ഷോട്ട് വിജയ്‌ക്കൊപ്പം ഥാറില്‍ പോകുന്നത്;  ഒപ്പം സൂപ്പര്‍ താരം, ആകെ ടെന്‍ഷന്‍'; വിജയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ എല്ലാവരും എന്നെ കൊല്ലുമെന്ന് പേടിയുണ്ടായിരുന്നു; ലിയോ എന്ന ചിത്രത്തിലെ അഭിനയ വിശേഷങ്ങള്‍ മാത്യു തോമസ് പങ്ക് വച്ചത്

Malayalilife
 ആദ്യ ഷോട്ട് വിജയ്‌ക്കൊപ്പം ഥാറില്‍ പോകുന്നത്;  ഒപ്പം സൂപ്പര്‍ താരം, ആകെ ടെന്‍ഷന്‍'; വിജയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ എല്ലാവരും എന്നെ കൊല്ലുമെന്ന് പേടിയുണ്ടായിരുന്നു; ലിയോ എന്ന ചിത്രത്തിലെ അഭിനയ വിശേഷങ്ങള്‍ മാത്യു തോമസ് പങ്ക് വച്ചത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ്, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ലിയോ'. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാത്യു തോമസ്. താന്‍ ആദ്യമായി ഥാര്‍ ഓടിക്കുന്നതിനിടെയുണ്ടായ ഭയത്തെക്കുറിച്ചും വിജയ്ക്കൊപ്പം അഭിനയിച്ചതിലെ സന്തോഷത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. പേര്‍ളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാത്യു തോമസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'ലിയോ'യിലെ തന്റെ ആദ്യ ഷോട്ടില്‍ വിജയ്ക്കൊപ്പം ഥാറില്‍ സഞ്ചരിക്കുന്ന രംഗമായിരുന്നു. തനിക്ക് ഡ്രൈവിംഗ് വലിയ രീതിയില്‍ വശമില്ലാതിരുന്നതും, കൂടെയിരിക്കുന്നത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് ആണെന്നതും വലിയ ടെന്‍ഷന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വണ്ടി ഓടിക്കുന്നതിനിടെ വിജയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാധകര്‍ തന്നെ കൊല്ലുമായിരുന്നെന്നും, ഭാഗ്യത്തിന് യാതൊരു കുഴപ്പവുമില്ലാതെ ആ രംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.

വിജയ്ക്കൊപ്പം അഭിനയിച്ച നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ഞങ്ങള്‍ ഒരുമിച്ച് സീന്‍ ചെയ്യുമ്പോള്‍ ചിരിക്കും. എനിക്ക് ചിരി വരുമ്പോള്‍ വിജയ് സാര്‍ ചിരിക്കും, ചിരി അടക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ചിരി കഴിഞ്ഞ ശേഷം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നതായും മാത്യു തോമസ് ഓര്‍ത്തെടുത്തു. 

 തൃഷയെ ആദ്യമായി കണ്ടപ്പോള്‍ മോന്‍ ആയിട്ട് അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതായും മാത്യു കൂട്ടിച്ചേര്‍ത്തു. 


'ജാവലിന്‍ ത്രോ ആ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. അവിടെ ആക്ഷന്‍ ടീമിലെ ഒരാള്‍ ഉണ്ടായിരുന്നു. അപ്പോള്‍ സ്നോയിലാണ് പഠിച്ചത്. വിജയ് സാറിന്റെ മേലേക്ക് എറിയുന്നത് എല്ലാം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണ്. ശരിക്കും എറിഞ്ഞിരുന്നേല്‍ എന്തെങ്കിലും പറ്റിയാല്‍ പ്രശ്‌നം ആവില്ലേ. അച്ഛന്‍ തന്നെയാണ് വിളിച്ച് പറഞ്ഞത് ആര് വന്നാലും ഒന്നും നോക്കണ്ട വലിച്ച് എറിഞ്ഞോ എന്ന്. അതാണ് അച്ഛന് നേരെ ജാവലിന്‍ എറിഞ്ഞത്. അതിനിടയില്‍ ഒരു ഡയലോഗ് ഉണ്ട് വിജയ് സാര്‍ പറയുന്നത് 'അറിഞ്ഞോണ്ട് അല്ലേടാ നീ എറിഞ്ഞത്' എന്ന്. അത് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു,' മാത്യു തോമസ് പറഞ്ഞു. തൃഷ മാമിനെ ആദ്യം കണ്ടപ്പോള്‍ മോന്‍ ആയിട്ട് അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നതായും മാത്യു പറഞ്ഞു. തനിക്കും മോന്‍ ആകാന്‍ താല്പര്യം ഉണ്ടായിരുന്നില്ലെന്നും ദത്ത് പുത്രന്‍ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്നും മാത്യു മറുപടി നല്‍കിയതായും കൂട്ടിച്ചേര്‍ത്തു. തമാശ രൂപത്തിലായിരുന്നു മാത്യുവിന്റെ പ്രതികരണം.

 മാത്യു തോമസന്റെ പുതിയ ചിത്രം 'നെല്ലിക്കാംപൊയില നൈറ്റ് റൈഡേഴ്സ്' ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിലുള്ളത്. മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
 

mathew thomas about vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES