Latest News

രാത്രി വിളിച്ച് മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് പറഞ്ഞു; ഇപ്പോള്‍ വനിതാ തിയേറ്ററിന് മുന്നിലുണ്ടോയെന്നും ചോദ്യം;ഇവനാണ് സിനിമാ നടികള്‍ മുഴുവന്‍ വേശ്യകളാണെന്ന് പറയുന്നത്;ആറാട്ടണ്ണനെതിരെ മായ വിശ്വനാഥ്

Malayalilife
 രാത്രി വിളിച്ച് മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് പറഞ്ഞു; ഇപ്പോള്‍ വനിതാ തിയേറ്ററിന് മുന്നിലുണ്ടോയെന്നും ചോദ്യം;ഇവനാണ് സിനിമാ നടികള്‍ മുഴുവന്‍ വേശ്യകളാണെന്ന് പറയുന്നത്;ആറാട്ടണ്ണനെതിരെ മായ വിശ്വനാഥ്

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയതിനു അടുത്തിടെ  'ആറാട്ടണ്ണന്‍' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, സന്തോഷ് വര്‍ക്കി തന്നെയും ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നു വെളിപ്പെടുത്തുകയാണ് നടി മായ വിശ്വനാഥ്. 

ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു. ട്രൂ കോളറില്‍ സന്തോഷ് വര്‍ക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാനെടുക്കും. കാരണം എനിക്കത് ഹാന്‍ഡില്‍ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോള്‍ ആറാട്ടണ്ണനാണെന്ന്. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണനെന്നാണെന്ന് അയാള്‍. 

നിങ്ങള്‍ക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. അത് സന്തോഷ് വര്‍ക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാന്‍ വിളിച്ചതാണ്, മേഡം ഇപ്പോള്‍ വനിതാ തിയേറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തിയേറ്ററിന് മുന്നില്‍ നില്‍ക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാന്‍ പറഞ്ഞു.''

''മേഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് അയാള്‍. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാന്‍ ചോദിച്ചു. 'അയ്യോ മായ ചേച്ചീ ഫോണ്‍ എടുക്കല്ലേ, തലവേദനയാണെന്ന്' അവര്‍ പറഞ്ഞു. അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാന്‍ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാന്‍ അറിയുന്നത്.'

'ഞാന്‍ ബ്ലോക്ക് ചെയ്തില്ല. ഇവനാണ് സിനിമാ നടികള്‍ മുഴുവന്‍ വേശ്യകളാണെന്ന് പറയുന്നതെന്ന് മനസിലായി'' എന്നാണ് മായ പറയുന്നത്. 

maya viswanath about santhosh varky

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES