Latest News

കയ്യില്‍ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില്‍ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല;നമ്മളായിട്ടിരിക്കാന്‍ പറ്റുന്ന ഒരു സ്‌പേസ് ആണ് നമുക്കാവശ്യം';മീനാക്ഷി അനൂപിന്റെ പാര്‍ട്ണര്‍ സങ്കല്പ്പം ഇങ്ങനെ

Malayalilife
 കയ്യില്‍ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില്‍ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല;നമ്മളായിട്ടിരിക്കാന്‍ പറ്റുന്ന ഒരു സ്‌പേസ് ആണ് നമുക്കാവശ്യം';മീനാക്ഷി അനൂപിന്റെ പാര്‍ട്ണര്‍ സങ്കല്പ്പം ഇങ്ങനെ

ബാല താരമായും അവതാരകയായും മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്‌ക്കൊപ്പം തന്നെ ടോപ്പ് സിംഗര്‍ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു.ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

എന്റെ പാര്‍ട്ണറെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാനാണ് എനിക്കിഷ്ടം. അതുപോലെ എന്റെ ഓപ്പോസിറ്റ് ഉള്ളയാള്‍ക്ക് ഞാനും അടുത്ത കൂട്ടുകാരിയായിരിക്കണം. താങ്കള്‍ എന്റെ ബോയ്ഫ്രണ്ട് ആണ്, അതുകൊണ്ട് ഞാന്‍ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പാടില്ല അങ്ങനെയൊന്നും പറയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല. എന്നും എല്ലാ കാര്യവും നമുക്ക് പറയാന്‍ പറ്റുന്ന, നമ്മള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാന്‍ എങ്ങനെ ഇരിക്കുന്നു, കയ്യില്‍ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില്‍ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. നമ്മളായിട്ടിരിക്കാന്‍ പറ്റുന്ന ഒരു സ്‌പേസ് ആണ് നമുക്കാവശ്യം. നമുക്ക് പല ഇന്‍സെക്യൂരിറ്റീസും ഉണ്ടാകാം, അതൊക്കെ ചെന്ന് പറയാന്‍ പറ്റണം. എല്ലാ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാന്‍ പറ്റണം. അങ്ങോട്ടു മാത്രമല്ല, ഇങ്ങോട്ടും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു സ്‌പേസ് ഉണ്ടാകണം. ഇതൊക്കെയാണ് എന്റെ ആഗ്രഹം.

പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ 'ഒപ്പം', നാദിര്‍ഷാ സംവിധാനം ചെയ്ത 'അമര്‍, അക്ബര്‍, ആന്റണി', 'ജമ്‌നാപ്യാരി', 'ഒരു മുത്തശ്ശി ഗഥ', 'ആന, മയില്‍, ഒട്ടകം' തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. 'ഒപ്പ'ത്തിലെ 'നന്ദിനിക്കുട്ടി'യും 'അമര്‍ അക്ബര്‍ ആന്റണി'യിലെ 'ഫാത്തിമ'യും ഏറെ ശ്രദ്ധനേടി.

meenakshi anoop about life partner

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES