മീനത്തില്‍ താലിക്കെട്ടിലെ ദിലീപിന്റെ നായിക; രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച് അപ്രത്യക്ഷയായ നടി സുലേഖ ഇവിടെയുണ്ട്

Malayalilife
topbanner
മീനത്തില്‍ താലിക്കെട്ടിലെ ദിലീപിന്റെ നായിക; രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച് അപ്രത്യക്ഷയായ നടി സുലേഖ ഇവിടെയുണ്ട്

ന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും കാണാതായ  നിരവധി നായികമാരാണ് ഉളളത്. പലപ്പോഴും അന്യഭാഷാ താരങ്ങളാണ് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച ശേഷം സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നായികമാരെ കണ്ടെത്താറുമുണ്ട് ആരാധകര്‍. അത്തരത്തില്‍ നാളുകളായി സോഷ്യല്‍ മീഡിയയും ആരാധകരും തിരയുന്ന നായികയാണ് സുലേഖ.

1998ല്‍ പുറത്തിറങ്ങിയ 'മീനത്തില്‍ താലികെട്ടി'ലെ മാലതി, 99-ല്‍ പുറത്തിറങ്ങിയ 'ചന്ദാമാമ'യിലെ മായ, രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകര്‍ തിരക്കിയെങ്കിലും കണ്ടെത്താനിയില്ല.ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്.

മൂവി മുന്‍ഷി, മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് ഗ്രൂപ്പുകളിലാണ് നടിയുടെ ഏറ്റവും പുതിയ വിശേഷം വന്നിരിക്കുന്നത്. സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ 'എ ഹിഡന്‍ സ്റ്റാര്‍' എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമല്‍ ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്മെഗ്നോട്ട്സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസ് ഗ്രൂപ്പില്‍ അറിയിച്ചിരിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ച് റവ ലഡു ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുമുണ്ട് സുലേഖ.


 

Read more topics: # meenathil thaalikettu,# movie actress,# sulekha
meenathil thaalikettu movie actress sulekha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES