Latest News

മെട്രോമാന്റെ ജീവിതകഥയില്‍ രാധയാകാന്‍ തയ്യാറെടുത്ത് മംമ്ത മോഹന്‍ദാസ് ; ഏറെ പ്രതീക്ഷകളുമായി ആരാധകര്‍

Malayalilife
മെട്രോമാന്റെ  ജീവിതകഥയില്‍ രാധയാകാന്‍ തയ്യാറെടുത്ത് മംമ്ത മോഹന്‍ദാസ് ; ഏറെ പ്രതീക്ഷകളുമായി ആരാധകര്‍


മലയാളികള്‍ക്ക് ഏറെ സുപരിയിതനായ വ്യക്തിയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ . അദ്ദേഹത്തിന്റെ ജീവിത കഥയിലെ പ്രിയ പത്‌നിയായി എത്താന്‍ ഉളള തയ്യാറെടുപ്പ് നടത്തുന്നത് മംമ്ത മോഹന്‍ദാസാണ് . ജയസൂര്യ ഇ ശ്രീധരനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വി .കെ പ്രകാശ് ആണ് . ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര് രാമസേതു എന്നാണ് . ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമയുടെ പേരും ഇ ശ്രീധരന്റെ വീട്ടില്‍ വച്ചായിരുന്നു പുറത്ത് ഇറക്കിയിരുന്നത് . 

 നടി മംമ്ത മോഹന്‍ദാസ് കഴിഞ്ഞ കുറച്ച് കാലങ്ങളിലായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട് . കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി  2020 ല്‍  എത്തുന്നത് . താരത്തിന്റെതായി  ഈ വര്‍ഷം ഫോറന്‍സിക്, ലാല്‍ ബാഗ്, ജൂതന്‍ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത് . രാമസേതു അണിയറയില്‍ ഒരുങ്ങുന്നത് എ ബ്രിഡ്ജ് ബിറ്റ് വീന്‍ ഗോഡ് ആന്റ് സൊസൈറ്റി എന്ന ടാഗ്ലൈനോടെ കൂടിയാണ് . ചിത്രത്തെ കുറിച്ചുളള തിരാക്കഥാക്യത്തായ സുരേഷ് ബാബു പറയുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് . 

മംമ്ത ചിത്രത്തില്‍ എത്തുന്നത് ലതിക എന്ന ടെക്‌സ്റ്റൈല്‍സ് ഷോപ്പിലെ ജോലിക്കാരിയായാണ് എത്തുന്നത് എന്ന് സൂചനയും പുറത്ത് വരുന്നുണ്ട് . എന്നാല്‍ ഇത് ശരിയല്ല എന്ന പ്രസ്താവനയുമായി സുരേഷ് ബാബു രംഗത്ത് എത്തുകയും ചെയ്തു .  ലതിക എന്ന സെയില്‍സ് ഗേളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് . തന്റെ ഔദ്യോഗിക ജീവിതത്തിലും യാത്രയിലും കുടുംബത്തെക്കുടി കൊണ്ട് പോകുന്ന് വ്യക്തി കൂടിയാണ്  ഇ ശ്രീധരന്‍ . രാമേശ്വരത്തെ പാമ്പന്‍ പാലം നിര്‍മ്മിക്കുമ്പോഴും , രാജ്യമെമ്പാടുമുള്ള മെട്രോ പ്രൊജക്ടുകളിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലും, കൊങ്കന്‍ റെയില്‍വേയിലുമൊക്കെ അദേഹത്തിന്റെ കൂടോ ഭാര്യ രാധ എപ്പോഴും ഉണ്ടായിരുന്നു.

ശീധരന്‍ സാറിന്റെ ഭാര്യയുമായി ഏറേ സാമ്യമുളള വ്യക്തിത്വവും ശാരീരിക ഘടനയുമാണ് മംമ്തയില്‍ തോന്നിയ സാഹചര്യത്തിലാണ് മംമ്തയേ തേടി ഈ വേഷം എത്തിയത് എന്ന് സുരേഷ് ബാബു പറയുന്നു . ചിത്രത്തില്‍ ജയസൂര്യ  30 മുതല്‍ 85 വയസ്സ് വരെ ഉളള കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നുമുണ്ട് . ചിത്രത്തിന്റെ ഷൂട്ടിങ് 2020 ഓഗസ്റ്റോടെ ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത് .
 

Read more topics: # metroman life,# movie mamtha
metroman life movie mamtha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES