മലയാളത്തില്‍ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിനു മുനീര്‍. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ മിനു ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ശേഷം സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ബാലചന്ദ്ര മേനോന്‍ മിനുവിന് എതിരെ പോലീസില്‍ പരാതിപ്പെട്ടു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മിനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ കേസിനെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും മീനു ഒരഭിമുഖത്തില്‍ പങ്ക് വക്കുകയാണ്.
ദുരനുഭവങ്ങള്‍ ഉള്ളവര്‍ ഭയന്നിട്ടാണ് പല കാര്യങ്ങളും തുറന്ന് പറയാത്തതും പരാതിപ്പെടാത്തതുമെന്ന് മിനു പറയുന്നു. കാലില്‍ തൊട്ട് തൊഴുതില്ലെന്ന പേരില്‍ തന്നെ സ്റ്റേജ് ഷോകള്‍ അടക്കം പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരങ്ങളെ ഭയന്നാണ് പലരും കഴിയുന്നതെന്നും നടി പങ്ക് വക്കുന്നു.
തിരുവന്തപുരത്തെ ഗീതു ഹോട്ടലിലാണ് ഭീകരമായ സംഭവങ്ങള്‍ നടന്നത്. എനിക്ക് പണത്തിന് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരേണ്ട കാര്യം എനിക്കില്ല, ഇവരുടെ എല്ലാവരുടേയും ഫോണ്‍ നമ്പര്‍ എന്റെ കൈയ്യില്‍ ഉണ്ട്. ഇവരെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ പോരെ. നിങ്ങളുടെ കാര്യം പറയാന്‍ പോകുകയാണ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാല്‍ പോരെ? അതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. 2015 ല്‍ സിനിമ ഫീല്‍ഡ് വിട്ട ആളാണ് ഞാന്‍. ജനങ്ങള്‍ അറിയണം ഇതിനൊക്കെ ഒരു ഫുള്‍ സ്റ്റോപ്പ് വേണം എന്ന് ചിന്തിച്ചിട്ടാണ് പ്രതികരിച്ചത്.
ബാലചന്ദ്രമേനോനോട് മാത്രം എനിക്ക് എന്തിനാണ് വൈരാഗ്യം? 15 വര്‍ഷം ഞാന്‍ മിണ്ടാതിരുന്നില്ലേ? ഞാന്‍ ഇയാള്‍ പീഡിപ്പിച്ചത് ജനങ്ങളോട് പറഞ്ഞിട്ടില്ല. എന്നിട്ടാണ് അയാള്‍ ഇപ്പോള്‍ ഇത്രയും കളിച്ചത്. സത്യം പറഞ്ഞതിന്റെ പേരില്‍ ഇരയെ അറസ്റ്റ് ചെയ്യുമോ? ഇതെന്ത് നിയമമാണ്. 2007 ല്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ആ സിനിമയില്‍ ചീഫ് സെക്രട്ടറിയുടെ റോള്‍ ആണ് എനിക്ക്. ആദ്യം ബിടിഎച്ച് ഹോട്ടലിലാണ് ബാലചന്ദ്ര മേനോന്‍ വന്നത്. അന്ന് ഹോട്ടലില്‍ ഞാനും ഭര്‍ത്താവും മക്കളും പോയി ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരിച്ച് വീട്ടിലേക്ക് വന്നു. പിന്നേം അദ്ദേഹം എന്നെ തിരിച്ച് ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഫോട്ടോയെടുക്കാന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഓടിച്ചെന്നു. അവിടെ റൂമിലെത്തിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഫോട്ടോഗ്രാഫര്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാ ഫോട്ടോഗ്രാഫറെന്ന് ചോദിച്ചു. ഇതൊക്കെ ഞാന്‍ പോരെയെന്ന് പറഞ്ഞു. പുള്ളി തന്നെ ഫോട്ടോ എടുത്തു, ഈ സമയത്ത് എന്റെ വയറിലും സ്തനങ്ങളിലും തൊട്ടു. ഞാന്‍ ഒന്ന് ചൂളിപ്പോയി. പിന്നെ ആള് എന്നോട് വേണ്ടാത്ത രീതിയില്‍ സംസാരിച്ചു. ഞാന്‍ പറഞ്ഞു താത്പര്യമില്ല സര്‍ എന്ന്. അതിനെന്താ ഭര്‍ത്താവൊക്കെ ഉള്ളതല്ലേയെന്ന് പറഞ്ഞു. പിന്നെ എന്നോട് ചോദിച്ചു എന്താ കുടിക്കാന്‍ വേണ്ടതെന്ന്, ഞാന്‍ എന്തെങ്കിലും മതിയെന്ന് പറഞ്ഞു. ഉടന്‍ ഫോണ്‍ ചെയ്ത് ജ്യൂസ് ഓഡര്‍ ചെയ്തു. പുള്ളി പറഞ്ഞു മുറിയിലേക്ക് റൂം ബോയ് വരുമ്പോള്‍ ഒരു സ്ത്രീ ഉള്ളത് കാണേണ്ട അതുകൊണ്ട് ഉള്ളിലേക്ക് കയറി നില്‍ക്കാന്‍. പുള്ളിക്കാരന്‍ പറഞ്ഞത് ഞാന്‍ കേട്ടു, കുറച്ച് നേരം കഴിഞ്ഞ് പുള്ളി ഇറങ്ങിവരാന്‍ പറഞ്ഞു, ജ്യൂസ് കാണിച്ച് തന്ന് കുടിക്കാന്‍ പറഞ്ഞു.
ജ്യൂസ് പെട്ടെന്ന് കുടിച്ച് തീര്‍ത്തു, ഇതോടെ കൈയ്യും കാലുമൊക്കെ കുഴയുന്നത് പോലെ തോന്നി. വയ്യാത്തത് പോലെ തോന്നിയതിനാല്‍ കുറെ നേരം ഇരുന്നു. ഇതോടെ ആള്‍ എന്നോട് വയ്യേ എന്ന് ചോദിച്ചു, വയ്യെങ്കില്‍ കിടന്നോളൂ ഞാന്‍ ഒന്ന് പുറത്ത് പോയി വരാമെന്ന് പറഞ്ഞു. നല്ല ഒറക്കം വരുന്നത് പോലെ തോന്നി, ആള്‍ എന്നെ കിടത്തി. ബാക്കിയുള്ള കാര്യം ഞാന്‍ എസ് ഐ ടിയോട് പറഞ്ഞു. അതുപ്രകാരം കേസ് എടുത്തിട്ടുമുണ്ട്.
ഈ സംഭവത്തിന് ശേഷം അഭിനയിക്കേണ്ട തിരിച്ച് പോകാമെന്ന് ഭര്‍ത്താവിനോട് പറഞ്ഞു, എന്ത് മണ്ടത്തരമാണ് കാണിക്കുന്നത് ഇത്രയും വലിയ ഡയറക്ടറുടെ പടത്തില്‍ അഭിനയിക്കാതിരിക്കുകയോ എന്നാണ് അദ്ദേഹം ചോദിച്ചത്. അഭിനയിക്കണമെന്ന് പറഞ്ഞു. പിന്നെ അമ്മയേയും കൊണ്ടാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്', നടി പറഞ്ഞു.
നടി കല്‍പ്പനയില്‍ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവവും മിനു പങ്കുവെച്ചു. ദുരനുഭവങ്ങള്‍ ഉള്ളവര്‍ പുറത്ത് പറയാത്തതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാകും. അന്ന് അവര്‍ യങായിരിക്കും. ഇന്ന് അവര്‍ കല്യാണം കഴിച്ച് കാണും. ഭര്‍ത്താവും കുട്ടികളും ഉണ്ടായിരിക്കും. അവരുടെ പേരുകള്‍ കൂടി പുറത്ത് പറഞ്ഞ് ജീവിതവും കുടുംബവും ഞാന്‍ തകര്‍ക്കണോ?.
പലര്‍ക്കും പുറത്ത് പറയാന്‍ പേടിയാണ്. നടന്മാരെയൊക്കെ പേടിച്ചും കാല് തൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നത്. അങ്ങനെയൊക്കെ നില്‍ക്കേണ്ട എന്ത് ആവശ്യമാണുള്ളത്. കാലില്‍ തൊട്ട് തൊഴുതില്ലെന്ന പേരില്‍ എന്ന പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവം ഞാന്‍ പറയാം. മരിച്ചുപോയ വ്യക്തികളെ കുറിച്ച് പറയാന്‍ പാടില്ലാത്തതാണ്.
പക്ഷെ എനിക്കുണ്ടായ അനുഭവം ഞാന്‍ പറയാം. നടി കല്‍പ്പനയുടെ കാലില്‍ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജില്‍ കയറാന്‍. ആ സ്ത്രീ എന്റെ ഗുരുവല്ല. അതുകൊണ്ട് ഞാന്‍ തൊട്ട് തൊഴാന്‍ പോയില്ല. എന്റെ ?ഗുരുവല്ല, അമ്മയല്ല, അപ്പനുമല്ല. അതുകൊണ്ട് കല്‍പ്പനയുടെ കാലില്‍ തൊട്ട് തൊഴാതെയാണ് ഞാന്‍ സ്റ്റേജിലേക്ക് കയറിപ്പോയത്. ഉടനെ പറഞ്ഞു... മിനു അഹങ്കാരിയാണ് അതുകൊണ്ട് ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ച് പോയേക്കരുതെന്ന്.
ഭയങ്കര ദേഷ്യമായിരുന്നു. എല്ലാവര്‍ക്കും അതേ... സീനിയര്‍ നടിമാര്‍ക്കെല്ലാം ജൂനിയറായി വരുന്നവരെല്ലാം കാലില്‍ തൊട്ട് തൊഴണമെന്ന നിര്‍ബന്ധമാണ്. ഇപ്പോഴും അങ്ങനെയുണ്ടല്ലോ. പുതിയതായിട്ട് ഫീല്‍ഡിലേക്ക് വരുന്നവരുടെ പരിപാടി സീനിയറായിട്ടുള്ള നടീനടന്മാരുടെ കാലില്‍ തൊടുക, വന്ദിക്കുക എന്നതാണ്.
എന്തിനാണ് അതിന്റെ ആവശ്യം. ദൈവം ഒരാളല്ലേയുള്ളു. നമ്മള്‍ ദൈവത്തെ ആശ്രയിച്ചാല്‍ പോരെ?. ?ഗുരുക്കന്മാര്‍ക്ക് ബഹുമാനം കൊടുത്താന്‍ പോരേ?. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പിന്നെ എല്ലാവരുടേയും കാലില്‍ വീഴണമെന്ന് പഠിപ്പിച്ച് കൊടുത്ത മാതാപിതാക്കളുണ്ടായിരിക്കാം. പലരും പല രീതിയിലാണല്ലോ വളര്‍ന്ന് വരുന്നതെന്നുമാണ് മിനു മുനീര്‍ പറഞ്ഞത്.