Latest News

താരത്തിന് അപകടം പറ്റിയതാണൊയെന്ന ആശങ്കയുമായി ആരാധകർ; ഷൂട്ടിങിനായി ചൈനയിലെത്തിയ ലാലേട്ടന് കൈവേദന മൂലമാണ് ബാൻഡേജ് ചുറ്റിയതെന്ന് അണിയറക്കാർ

Malayalilife
താരത്തിന് അപകടം പറ്റിയതാണൊയെന്ന ആശങ്കയുമായി ആരാധകർ;  ഷൂട്ടിങിനായി ചൈനയിലെത്തിയ ലാലേട്ടന് കൈവേദന മൂലമാണ് ബാൻഡേജ് ചുറ്റിയതെന്ന് അണിയറക്കാർ

ട്ടിമാണിയായി വെള്ളിത്തിരയിലെത്താൻ തയ്യാറെടുക്കുന്ന മോഹൻലാൽ ഇപ്പോൾ ചൈനയിൽ ആണ്. ചിത്രത്തിന്റെ ഷൂട്ടിനായി ചൈനയിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുടെ മുന്നിൽ എത്തിക്കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിൽ മോഹൻലാൽ കൈയിൽ ബാൻഡേജ് ചുറ്റി നില്ക്കുന്നത് കണ്ടതോടെ ആരാധകരും ആശങ്കയിലായിരുന്നു.

ഷൂട്ടിംഗിനിടയ്ക്ക് പ്രിയതാരത്തിന് എന്തെങ്കിലും അപകടം പിണഞ്ഞോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പലരും ആശങ്ക സോഷ്യൽമീഡിയയിൽ ഉന്നയിക്കുകയും ചെയ്തു.എന്നാൽ താരത്തിന് അപകടമോ പരിക്കോ ഒന്നും സംഭവിച്ചില്ലെന്നും കൈവേദന കാരണമാണ് ബാൻഡേജിട്ടതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതായി കേരളാ കൗമുദി റിപ്പോർട്ട് ചെയ്തു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിച്ചത്. പിന്നീട് തൃശൂർ, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. ചൈനയിൽ ഒരു ഗാനമുൾപ്പെടെയുള്ള രംഗങ്ങളാണ് ഇട്ടിമാണിക്ക് വേണ്ടി ചിത്രീകരിച്ചത്. ചൈനയിൽ ഇന്ന് ചിത്രീകരണം പൂർത്തിയാകുന്ന ചിത്രത്തിന് എറണാകുളത്ത് രണ്ട് ദിവസത്തെ വർക്ക് കൂടിയുണ്ട്.വാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഓണത്തിന് തിയേറ്ററുകളിലെത്തും
മോഹൻലാലിനു പുറമെ ഹണി റോസ്, വിനു മോഹൻ, ധർമജൻ, ഹരിഷ് കണാരൻ, രാധിക ശരത് കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. 

Read more topics: # mohanlal,# in ittimani,# in china shooting
mohanlal in ittimani in china shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES