ഖത്തറില്‍ നടന്ന ഹൃദയപൂര്‍വം മോഹന്‍ലാല്‍ എന്ന പരിപാടിയിയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാണ്. കാണികളെ ഇളക്കി മറിച്ച മോഹന്‍ലാലിന്റെ ഗാനമെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത നടന്‍ പ്രകാശ് വര്‍മ്മക്കൊപ്പം നൃത്തം ചെയ്തും സദസ്സിന്റെ കൈയ്യടി നേടിയിരി്ക്കുകാണ്.
തുടരും സിനിമയിലെ ' കണ്മണി പൂവേ' എന്ന ഗാനമാണ് നടന്‍ വേദിയില്‍ പാടിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ കാണികളും അദ്ദേഹത്തിന് ഒപ്പം പാടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുകയാണ്.
ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന മോഹന്‍ലാലും പരസ്യസംവിധായകനും നടനുമായ പ്രകാശ് വര്‍മയും കൈയ്യടി നേടുകയാണ്.
പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ' എന്ന ഗാനമാണ് രണ്ടുപേരും ചേര്‍ന്ന് പാടി നൃത്തം ചെയ്യുന്നത്. 'തുടരും' സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേര്‍ന്ന് മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഖത്തറില്‍ നടന്ന 'ഹൃദയപൂര്‍വം മോഹന്‍ലാല്‍' എന്ന പരിപാടിയിലേതാണ് വിഡിയോ.
വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സകലകലാവല്ലഭന്‍ ആണ് മോഹന്‍ലാല്‍ എന്നാണ് പലരും പറയുന്നത്. 'അടിപൊളി', 'സൂപ്പര്‍', '65 വെറും നമ്പര്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍' എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. ' എന്നാലും എന്റെ ലാലേട്ടാ...' , ' എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം പാടുന്നത്', ' കണ്ടിട്ട് തന്നെ രോമാഞ്ചം വരുന്നു', ' അദ്ദേഹം ആറാടുകയാണ്' , ' ഇത് അയാളുടെ കാലമല്ലേ' , തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ഖത്തറില്‍ നടന്ന ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍ എന്ന പരിപാടിയിലെ ദൃശ്യങ്ങളാണ് സോഷ്യ്ല്‍മീഡിയയുടെ കൈയ്യടിനേടുന്നത്.