Latest News

പുരികത്ത് കൊള്ളാനുള്ളത് കണ്ണില്‍ കൊണ്ടു; കുഴപ്പമില്ല മോനേയെന്നും ആശ്വസിപ്പിക്കല്‍; ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ; മാപ്പ് പറയാന്‍ വിളിച്ചയാളോട് ലാലേട്ടന്‍ പറഞ്ഞത്;ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്ത്

Malayalilife
പുരികത്ത് കൊള്ളാനുള്ളത് കണ്ണില്‍ കൊണ്ടു; കുഴപ്പമില്ല മോനേയെന്നും ആശ്വസിപ്പിക്കല്‍; ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ; മാപ്പ് പറയാന്‍ വിളിച്ചയാളോട് ലാലേട്ടന്‍ പറഞ്ഞത്;ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്ത്

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹന്‍ലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയില്‍ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചു.

മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചു കാറില്‍ കയറുന്നതിന് ഇടയിലാണ് ഒരു ചാനല്‍ മൈക്ക് താരത്തിന്റെ കണ്ണില്‍ കൊള്ളുകയായിരുന്നു. ഇപ്പോഴിതാ, മാപ്പ് പറയാന്‍ വിളിച്ച ആളെ കൂളാക്കി വിട്ടിരിക്കുകയാണ് ലാലേട്ടന്‍. പുരികത്ത് കൊള്ളേണ്ടത് കണ്ണില്‍ കൊണ്ടു...അത്രയേ ഉള്ളുവെന്നും അവസാനം ഫോണ്‍ വയ്ക്കാന്‍ നേരം നിന്നെ ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ എന്ന് തമാശ രൂപേണ മോഹന്‍ലാല്‍ പറയുകയും ചെയ്തു.

എനിക്ക് യാതൊരു വിധ പ്രയാസമോ പ്രശ്‌നമോ ഇല്ല മോനെ. പുരികത്ത് കൊള്ളാനുള്ളത് കണ്ണില്‍ കൊണ്ടു അത്രയേ ഉള്ളു. ഫോണ്‍ വയ്ക്കാന്‍ നേരം 'ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ' എന്ന ഡയലോഗ് തമാശയ്ക്ക് ആവര്‍ത്തിക്കുക കൂടി ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവര്‍ത്തകനെ കുറ്റപ്പെടുത്തുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മോഹന്‍ലാല്‍ ഈ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അയാളെ വിളിച്ചത്. മോഹന്‍ലാലിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സനില്‍കുമാറിന്റെ ഫോണില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നപ്പോള്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓര്‍ത്തില്ലെന്നും കയ്യില്‍ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ലാലിനോടു പറയുന്നുണ്ട്. അതിലൊന്നും കുഴപ്പമില്ലെന്നു പറഞ്ഞ താരം, നന്നായി ഇരിക്കൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

അതുപോലെ നടന്‍ മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.

mohanlal mike hit eye

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES