വെള്ള നിറത്തിലുള്ള വേഷത്തില്‍ ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍;  യുഎസിലെ ലാസ് വേഗാസില്‍  ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള രസനിമിഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ 

Malayalilife
topbanner
വെള്ള നിറത്തിലുള്ള വേഷത്തില്‍ ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍;  യുഎസിലെ ലാസ് വേഗാസില്‍  ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള രസനിമിഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ 

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അമേരിക്കന്‍ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്, ഇതിനായി മോഹന്‍ലാല്‍ യുഎസിലെത്തി. ഇപ്പോഴിതാ യുഎസിലെ ലാസ് വേഗാസില്‍ നിന്നുമുള്ള താരരാജവിെന്റ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. വെള്ള നിറത്തിലുള്ള കാഷ്വല്‍ വെയറിലാണ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍. തൊപ്പിയും സ്‌പെക്‌സുമൊക്കെയായി സ്‌റ്റൈല്ഷ് ലുക്കിലാണ് അദ്ദേഹം. ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. എമ്പുരാന്റെ ചിത്രീകരണത്തിനൊപ്പം തന്റെ സംവിധാന അരങ്ങേറ്റമായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടും മോഹന്‍ലാലിന് അമേരിക്കയില്‍ എത്തേണ്ടിയിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ എമ്പുരാന്‍ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


 

Lalettan Latest @ Vegas USA.... ♥️@Mohanlal#Mohanlal pic.twitter.com/cq7j0qX7u1

— AKMFCWA Official (@AkmfcwaState) February 21, 2024
mohanlal video in us trip

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES