Latest News

അമ്മാവന്റെ കുടുംബത്തിന് ആശ്വാസമായി മോഹന്‍ലാല്‍ എത്തി; മരണ സമയത്ത് വിദേശായിരുന്ന താരം തിരികെയെത്തി അമൃതപുരിയിലെത്തി; ചിത്രങ്ങളും വീഡിയോയും വൈറല്‍

Malayalilife
അമ്മാവന്റെ കുടുംബത്തിന് ആശ്വാസമായി മോഹന്‍ലാല്‍ എത്തി; മരണ സമയത്ത് വിദേശായിരുന്ന താരം തിരികെയെത്തി അമൃതപുരിയിലെത്തി; ചിത്രങ്ങളും വീഡിയോയും വൈറല്‍

ഇന്നലെ ആയിരുന്നു നടന്‍ മോഹന്‍ലാലിന്റെ വല്യച്ഛന്‍ ഗോപിനാഥന്‍ നായരുടെ സഞ്ചയനം. മരണം കഴിഞ്ഞ് അഞ്ചാം ദിവസം നടന്ന സഞ്ചയന ചടങ്ങിനാണ് വേദനയോടെ പങ്കെടുക്കുവാന്‍ മോഹന്‍ലാല്‍ എത്തിയത്. അമൃതപുരിയില്‍ തന്നെ സംസ്‌കരിച്ച വല്യച്ഛന്റെ ചിതയ്ക്കരികെ വിങ്ങലടക്കിയാണ് മോഹന്‍ലാല്‍ നിന്നത്. ശേഷം വല്യച്ഛന്റെ ഭാര്യയ്ക്കരികിലേക്കും മോഹന്‍ലാല്‍ എത്തി. വല്യമ്മ രാധാഭായിയുമായി ഏറെനേരം സംസാരിച്ച് സാന്ത്വനിപ്പിച്ച് മാതാ അമൃതാനന്ദമയിയേയും കണ്ട് പ്രാര്‍ത്ഥനയും അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.

അമ്മാവന്റെ മരണ സമയം വിദേശത്തായിരുന്ന മോഹന്‍ലാല്‍ നാട്ടില്‍ എത്തിയ ഉടനെയാണ് വല്യമ്മയേയും പ്രിയപ്പെട്ടവരെയും കാണാന്‍ മാതാ അമൃതാനന്ദമയി ആശ്രമത്തിലേക്ക് എത്തിയത്. അമൃതപുരി ആശ്രമത്തിലെ മുതിര്‍ന്ന അന്തേവാസികളില്‍ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥന്‍ നായര്‍. കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയായിരുന്നു നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥന്‍ നായര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലം അമൃതപുരി ആശ്രമത്തില്‍ വച്ച് മരണപ്പെട്ടത്. 

എന്നാല്‍ ഈ സമയം മോഹന്‍ലാല്‍ വിദേശത്തായിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട അമ്മാവന്റെ ദേഹവിയോഗത്തില്‍ ബന്ധുക്കളെ ഫോണിലൂടെ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. പിന്നാലെയാണ് തിരികെ നാട്ടില്‍ എത്തിയ ഉടന്‍ ബന്ധുക്കളെ കാണാന്‍ അദ്ദേഹം അമൃതപുരിയിലേക്കെത്തിയത്. ആശ്രമത്തില്‍ എത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ ആശ്രത്തിലെ മുതിര്‍ന്ന സന്യാസിമാര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.  

ചലച്ചിത്ര നിര്‍മ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജര്‍ കൂടിയായിരുന്നു അന്തരിച്ച ഗോപിനാഥന്‍ നായര്‍. സദ്ഗുരു ശ്രീ  മാതാ അമൃതാനന്ദമയി ദേവിയുടെ ഏറെ പ്രീയപ്പെട്ട ഭക്തന്‍ കൂടിയായിരുന്ന അദ്ദേഹം വര്‍ഷങ്ങളായി അമൃത പുരി ആശ്രമത്തിലെ അന്തേവാസി ആയിരുന്നു. അമ്മയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ അമൃതപുരിയില്‍ നടന്നത്. 

ഗോപിനാഥന്‍ നായര്‍ ആയിരുന്നു സഹോദരി ശാന്തകുമാരിയുടെ രണ്ടു മക്കള്‍ക്കും മോഹന്‍ലാല്‍, പ്യാരിലാല്‍ എന്നീ പേരുകള്‍ നല്‍കിയത്. മോഹന്‍ലാലിനെ അമ്മയുടെ അടുക്കലേക്ക് എത്തിച്ചതും അദ്ദേഹമായിരുന്നു. അമ്മാവന്റെ കൈപിടിച്ചാണ് മോഹന്‍ലാല്‍ കുട്ടിക്കാലത്ത് മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും പിന്നീടങ്ങോട്ട് അമ്മയുടെ കഠിന വിശ്വാസിയായി മാറിയതും.

കഴിഞ്ഞ 14 വര്‍ഷമായി അമൃതപുരിയിലെ അന്തേവാസിയായിരുന്നു ഗോപിനാഥന്‍ നായരും ഭാര്യ രാധാ ഭായിയും. ഗോപിനാഥന്‍ നായരുടേയും ഭാര്യ രാധാ ഭായിയുടേയും ഏകമകള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ലെക്ചററായി ജോലി ചെയ്യുകയാണ്. 

Read more topics: # മോഹന്‍ലാല്‍
mohanlal visits amritapuri

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES