'കൈതി' ചിത്രീകരിക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍, ഇപ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി'; ഗംഭീര മേക്കോവറുമായി കുട്ടിത്താരം മോണിക്ക ശിവ; വൈറലായി ചിത്രങ്ങള്‍ 

Malayalilife
 'കൈതി' ചിത്രീകരിക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍, ഇപ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി'; ഗംഭീര മേക്കോവറുമായി കുട്ടിത്താരം മോണിക്ക ശിവ; വൈറലായി ചിത്രങ്ങള്‍ 

സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'കൈതി'യിലൂടെ ബാലതാരമായി ശ്രദ്ധേയയായ മോണിക്ക ശിവയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പതിനാറുകാരിയായ മോണിക്കയുടെ അപ്രതീക്ഷിത രൂപമാറ്റമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച ഈ ചിത്രങ്ങള്‍ 'കൈതി 2' എന്ന ചിത്രത്തിന്റെ സാധ്യതകളെക്കുറിച്ചും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 

കുട്ടിത്താരത്തില്‍ നിന്നും ഏറെ വളര്‍ന്ന്, ഗംഭീര മേക്കോവറോടെയാണ് മോണിക്ക പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ മാറ്റം കണ്ട് അത്ഭുതപ്പെട്ട ആരാധകര്‍, 'കൈതി 2' ഇറങ്ങുമ്പോള്‍ ബാലതാരമായി അഭിനയിക്കാന്‍ താരത്തിന് കഴിയില്ലല്ലോ എന്നും തമിഴിലെ അടുത്ത നായികയായി മോണിക്ക മാറുമെന്നും കമന്റ് ചെയ്യുന്നുണ്ട്. 'കൈതി' സിനിമയുമായി ബന്ധപ്പെട്ട ഒരു ട്രോള്‍ മോണിക്കയും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 'കൈതി' ചിത്രീകരിക്കുന്ന സമയത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന മോണിക്ക ഇപ്പോള്‍ പ്ലസ് ടുവില്‍ പഠിക്കുകയാണ്. 2017-ല്‍ 'ഭൈരവ' എന്ന ചിത്രത്തിലൂടെയാണ് മോണിക്ക അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'രാക്ഷസന്‍', 'കൈതി', 'വിക്രം' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും താരം വേഷമിട്ടു. മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം 'പ്രീസ്റ്റ്' എന്ന സിനിമയിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്.
 

Read more topics: # മോണിക്ക ശിവ
monica siva make over

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES