മെത്രാന്‍ ജോയിയായി ബാബുരാജ്; ‘കൂദാശ’ ഒക്ടോബര്‍ 19 ന് എത്തും

Malayalilife
topbanner
മെത്രാന്‍ ജോയിയായി ബാബുരാജ്; ‘കൂദാശ’ ഒക്ടോബര്‍ 19 ന് എത്തും

ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂദാശ ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും. ഒരു ത്രില്ലര്‍ ഡ്രാമ ജോണറില്‍ പെടുന്ന ചിത്രത്തില്‍ മെത്രാന്‍ ജോയ് എന്ന പഴയ വാടക കൊലയാളിയുടെ വേഷത്തില്‍ ആണ് ബാബുരാജ് എത്തുന്നത്.

അച്ഛനും മകളും തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മെത്രാന്‍ ജോയ് എന്ന വാടക കൊലയാളിയില്‍ നിന്ന് കല്ലൂക്കാരന്‍ ജോയി എന്ന നല്ല അച്ഛനായി നായകന്‍ സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതും, അതിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിലെ വീഡിയോ ഗാനം ഇന്നലെ പുറത്തിറങ്ങി. ആരിരാരോ കണ്ണേ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അഭിജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം.

ഒരു നീണ്ട ഇടവേളക്ക് ശേഷം ബാബുരാജ് നായകനായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യന്‍ കൃഷ്ണ മേനോന്‍, സായികുമാര്‍, ദേവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹമ്മദ് റിയാസ്, ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: # baburaj mocie koodasha
baburaj mocie koodasha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES