കേരളത്തെ നടുക്കിയ നിപ്പ ദൃശ്യഭാഷ്യമായി പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തി സംവിധായകന്‍; യുവതാരനിര ഒന്നിച്ചഭിനയിച്ച ചിത്രത്തില്‍ ഏവര്‍ക്കും ലഭിച്ചത് തുല്യമായി പങ്കിടുന്ന റോളുകളും; ലിനി സിസ്റ്ററേയും നിപ്പ രോഗികളേയും അണിയറയിലെത്തിച്ചപ്പോള്‍ കൈയ്യടിക്ക് അര്‍ഹത നേടി ആഷിഖ് അബു; പ്രകടനത്തില്‍ തകര്‍ത്തത് സൗബിനും ടൊവിനോയും ഇന്ദ്രജിത്തും

എം.എസ്.ശംഭു
topbanner
 കേരളത്തെ നടുക്കിയ നിപ്പ ദൃശ്യഭാഷ്യമായി പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തി സംവിധായകന്‍; യുവതാരനിര ഒന്നിച്ചഭിനയിച്ച ചിത്രത്തില്‍ ഏവര്‍ക്കും ലഭിച്ചത് തുല്യമായി പങ്കിടുന്ന റോളുകളും; ലിനി സിസ്റ്ററേയും നിപ്പ രോഗികളേയും അണിയറയിലെത്തിച്ചപ്പോള്‍ കൈയ്യടിക്ക് അര്‍ഹത നേടി ആഷിഖ് അബു; പ്രകടനത്തില്‍ തകര്‍ത്തത് സൗബിനും ടൊവിനോയും ഇന്ദ്രജിത്തും

ലയാളത്തിലെ യുവനിരയെ അണിയിച്ചൊരുക്കിയ മെഡിക്കല്‍ ത്രില്ലര്‍. കേരളത്തിലെ ഭീതിയിതിയിലാഴ്ത്തിയ നിപ്പ എന്ന രോഗത്തിന്റെ കഥ. ഒരു ഥാര്‍ത്ഥ സംഭവത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ചപ്പോള്‍ പൂര്‍ണരീതിയില്‍ വിജയിപ്പിച്ച സംവിധായകനാണ് ഈ സിനിമയുടെ ക്രഡിറ്റ് നല്‍കുന്നത്. വൈറസ് സിനിമ അണിയറയില്‍ ഒരുങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നതാണ്.

മുഹസിന്‍ പാരാരി, സറഫു,സുഹാസ് എന്നിവരുടെ ഥയും തിരക്കഥയിലും വൈറസ് ഒരിക്കയപ്പോള്‍ ഓരോ രംഗത്തിനും കൈയ്യടി നല്‍കേണ്ടത് രണ്ടരമണിക്കൂര്‍ സിനിമയെ ഓരോപോല കൊണ്ടുപോയ സംവിധാനത്തിലെ മികവിലാണ്.  ആഷിഖ് അബുവിന്റെ പല ചിത്രങ്ങളിലും വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ടിട്ടുമുണ്ട്,  എങ്കിലും മായാനദിക്ക് ശേഷമുള്ള ആഷിഖ് അബുവിന്റെ ഈ വല്യ സാഹസത്തിന് മനസറിഞ്ഞ് കൈയ്യടി നല്‍കണം. 


 

മികച്ച തിരക്കഥയില്‍ ആഷിഖ് അബുവിന്റെ സംവിധാനമേന്മകൂടി ഒത്തപ്പോള്‍ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തി.  മറ്റ് ആഷിഖ് അബുവിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ചിത്രത്തിന്റെ മേക്കിങ് പോലും വേറിട്ട് നില്‍ക്കുന്നുണ്ട്,. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. ഒരു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്ഥിരം കാഴ്ചകള്‍ എലാം തന്നെ യഥാര്‍ത്ഥ്യത്തെ വെല്ലുന്ന രീതിയില്‍ ക്യാമറയില്‍ പകര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രമേയത്തിനൊപ്പം തന്നെ ആഖ്യാനത്തിലെ വേറിട്ട ശൈലിയും മേന്മ നല്‍കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വൈറസ് പനിയുമായി എത്തുന്ന യുവാവിലൂടെ കഥ തുടങ്ങുന്നു. പിന്നീട് രോഗം പലരിലേക്കും. നിപ്പയുടെ ഭീതിജനകമായ കാഴ്ചകകള്‍ ക്യാമറയിലെ വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന പല അവസരത്തിലും പല കഥാപാത്രങ്ങളും കരയിപ്പിച്ചിരിക്കും. 

നിപ്പയുടെ രക്തസാക്ഷിയായ ലിനി സിസ്റ്ററിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ആഷിഖ് അബുവിന്റെ ഭാര്യകൂടിയായ റിമ കല്ലിങ്കലാണ്.  പല കഥാപാത്രങ്ങളിലും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പേരുകള്‍ക്ക് അല്‍പം മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പോലും നിപയുടെ ഭീതികാഴ്ചകളൊക്കെ പ്രേക്ഷനെ ഓരോ നിമിഷവും പിടിച്ചിരുത്തും. നിപ കേരളത്തില്‍ ആദ്യം സ്ഥിരീകരിച്ചതും ഇതിനെ മെഡിക്കല്‍ രംഗം പ്രതിരോധിച്ച് വിജയം കണ്ടതും തന്നെയാണ് രണ്ടരമണിക്കൂറിലുള്ള സിനിമ പറയുന്നത്. ചിത്രത്തില്‍ കടന്നുവരുന്ന കഥാപാത്രങ്ങളെല്ലാം തന്നെ യഥാര്‍ത്ഥ സംഭവത്തില്‍ ലൈവായി നിന്ന പലരുമാണ്. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ റോളിലെത്തിയ രേവതിയുട റോള്‍, കളക്ടര്‍ വേഷത്തിലെത്തിയ ടൊവിനോ തോമസ്, ഡോകടര്‍ റോളിലെത്തിയ പാര്‍വതി, നിപ്പ രോഗിയായ സൗബിന്റെ ഉണ്ണികൃഷ്ണന്റെ കഥാപാത്രം എന്നിവരാണ് ഗംഭീര പ്രകടനം നടത്തിയത്.

 


 

ചെറിയ റോളിലാണ് കടന്നുവരുന്നതെങ്കില്‍ പോലും ഇന്ദ്രജിത്ത്, പൂര്‍ണിമ, റന്മാന്‍ എന്നിവരുടെ കഥാപാത്രങ്ങളും വേറിട്ട് നിന്നു. ഡിപ്പാര്‍ട്ട് മെന്റ് ഓഫ് വൈറോളജിയിലെ  ഗവേഷകന്റെ റോളിലെത്തുന്ന ഡോ. സുരേഷ് രാജനെന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്റെ രംഗപ്രവേശനം. വലിയ താരനിരയെ അണിയിച്ച് ഒരുക്കി ഒരു ഹോളിവുഡ് സിനിമയുടെ മാതൃകയിലൊക്കെ സംവിധാനം ഒരുക്കുന്നതില്‍ ആഷ്ിഖ് അബു കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഓരോ കഥാപാത്രങ്ങളും അഡ്രസ് ചെയ്താണ് കഥയില്‍കടന്നുപോകുന്നത്. ഒറ്റ സീനില്‍ മാത്രമുള്ള കഥാപാത്രം ആണെങ്കില്‍ പോലും കൃത്യമായ സ്‌പെയ്‌സ് നല്‍കി സിനിമയില്‍ കൊണ്ടുപോകുന്നു എന്നതും അവതരണംത്തിലെ മേന്മയായി തോന്നാം.

നായകനും നായികയും കൂട്ടാളികളും ഏറ്റെടുത്ത് നടത്തുന്ന അതി സാനഹസിക പ്രയക്തം എന്നൊന്നും ഈ സിനിമയിലെ അവതരണത്തില്‍ തോന്നില്ല. ഒരു കൂട്ടായ്മയ  പ്രയക്തനത്തിന്റെ വിജയം തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ചിത്രം. ചിത്രത്തിലെത്തുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും തങ്ങളുടെ റോളില്‍ പ്രധാന്യം നല്‍കുന്നുണ്ട്. ഭരണസംവിധാനവും മെഡിക്കല്‍ രംഗവും ഒത്തൊരിമിച്ചപ്പോള്‍ നേടിയ നിപ്പ പ്രതിരോധവിജയം എങ്ങനെയാണ് കേരളം നേടിയെടുത്തതെന്ന് ഈ സിനിമ പറഞ്ഞു തരും. 



 

മാസ്റ്റര്‍ ക്ലാസ് പ്രകടനവുമായി താരനിര

ടൊവിനോ, രേവതി, പാര്‍വതി, കുഞ്ചാക്കോ എന്നിവരുടെ കഥാപാത്രങ്ങള്‍ അസാധാരണ അഭിനയ മികവ് കാട്ടിത്തരുന്നുണ്ട്. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ നിപ രോഗിയൊക്കെയായിട്ടാണ് കടന്നുവരുന്നത്. എങ്കിലും വന്‍ താരനിരയുടെ സാന്നിധ്യമുള്ള സിനിമയിലെ മാസ്റ്റര്‍ ക്ലാസ് അഭിനയം സൗബിന്‍ തന്നെ. നിപ്പ രോഗിയായി കടന്നെത്തി. ആശുപത്രിയിലെ പല രംഗങ്ങളും സൗബിന്‍ തകര്‍ക്കുന്നുണ്ട്. ഏകദേശം പത്തുമിനിട്ട് മാത്രമുള്ള സൗബിന്റെ പ്രകടനമാണ് സിനിമയെ പിടിച്ചിരുത്തുന്നത്. ടൊവിനോയുടെ കളക്ടര്‍ റോളും മുഴുനീള വിജയം തന്നെയായിയിരുന്നു. എങ്കിലും കോര്‍പറേന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി എത്തുന്ന ഇന്ദ്രജിത്തിന്റെ പ്രകടനം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായി തന്നോ. ജോജു ജോര്‍ജ്ിന്റെ പ്രകടനവും ഇത്തരത്തില്‍ കൈയ്യടി നേടുന്നത് തന്നെ. 



വൈകാരിക രംഗങ്ങളില്‍ കോട്ടം പറ്റി


നിപ ബാക്കിവെച്ച അതിതീവ്രമായ വൈകാരിക രംഗങ്ങളൊക്കെ എപ്പോഴെങ്കിലും കണ്ണ് നിറച്ചിരിക്കും.എങ്കിലും ഇടയ്ക്ക് പ്രേക്ഷകനെ പിടിച്ചരുത്തേണ്ട ഭാഗങ്ങളില്‍ അതിന്റെ തീവ്രത ഒപ്പിടെയുക്കാന്‍ സാധിച്ചിട്ടില്ല. ഉദാഹരണത്തിനായി ലിനി സിസ്റ്ററിന്റെ മരണമൊക്കെ ഒരു പോണ്‍ സംഭാഷണത്തിന്റെ ഷോക്കില്‍ മാത്രം ഒതുങ്ങുന്നു. ലിനിയുടെ മക്കളെ കുറിച്ചോ ഒന്നും പ്രിതിപാതിക്കുന്നില്ല. കേരളത്തിന്റെ മെഡിക്കല്‍ രംഗത്തിന്റെ നിപ പ്രതിരോധ വിജയം തന്നെയാണ് ചിത്രത്തിലൂടെ ആശയവിനിമയം ചെയ്യുന്നത് തന്നെ.

ഇടയ്ക്ക് സിനിമ ചില രാഷ്ട്രീയവും പറഞ്ഞുപോകുന്നു. നിപ പടര്‍ന്ന സമയത്ത് പേരാമ്പ്രയില്‍ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ രാഷ്ട്രീയം വരെ പല കോണുകളില്‍ നിന്ന് ഉള്തിരിഞ്ഞ് വന്നിരുന്നു. വൈറസ് തീവ്രവാദം വരെയുള്ള വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ എല്ലാം തള്ളിയ കേരളത്തിലെ മെഡിക്കല്‍ സയന്‍സിന്റെ വിജയം തന്നെയാണ് ചിത്രത്തിലും ദൃശ്യാവിഷ്‌കരിക്കപ്പെടുന്നത്. രമ്യാ നമ്പീശന്‍ ജോജു, മഡോണ സെബ്യാസ്റ്റിയാന്‍, ശ്രീനാദ് ഭാസി എന്നിവരുടെ  റോളുകളെല്ലാം മികച്ചതായിരുന്നു. 

 

 

ലിനി സിസ്റ്ററുടെ ഭര്‍ത്താവായി എത്തിയ ഷറഫുദ്ദിന്‍, മെഡിക്കല്‍ ഓഫീസറായി എത്തിയ സുധീഷ് എന്നിവരും തങ്ങളുടെ ചെറിയ റോള്‍ രംഭീരമാക്കി. ഒരു മെഡിക്കല്‍ ഫിക്ഷന്‍ സിനിമ എന്ന രീതിയില്‍ കണ്ടിരിണ്ടേ സിനിമ തന്നെയാണ്.

 

 

യഥാര്‍ത്ഥ കഥ അരങ്ങിലെത്തിക്കാന്‍   സംവിധായകനുംഅണിയറ പ്രവര്‍ത്തകരും ഏറ്റെടുത്ത കഷ്ടപ്പാടിനാണ് കൈയ്യടി നല്‍കേണ്ടത്. രാജീവ് രവി,ഷൈജു ഖാലിദ് എന്നിവരുടെ ഛായാഗ്രഹണം തന്നെയാണ് നിപ്പയുടെ തീവ്രതയെ അതേ പടി ആവിഷ്‌കരിച്ച് വിജയിപ്പിച്ചത് എന്ന് തോന്നി. അതിതീവ്രമായ പല സന്തര്‍ഭങ്ങളേയും ക്യാമറയിലൂടെ വീണ്ടും അതിഭാവുകത്വങ്ങളില്ലാതെ ദൃശ്യവല്‍ക്കരിച്ച് വിജയം കണ്ടെത്തിയിട്ടുണ്ട്. 

Read more topics: # virus movie review
virus movie review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES