Latest News

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: സൗബിന്‍ ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ്; 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം; സിനിമയ്ക്കായി മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ലെന്ന് പരാതി ല്‍കിയത് സിറാജ് വലിയതുറ 

Malayalilife
 മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: സൗബിന്‍ ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ്; 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം; സിനിമയ്ക്കായി മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ലെന്ന് പരാതി ല്‍കിയത് സിറാജ് വലിയതുറ 

മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസ്. നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. നേരത്തെ കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

നിര്‍മാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി താന്‍ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ആഗോള തലത്തില്‍ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമ സംവിധാനം ചെയ്തത്. 

ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

munjummal boys fraud case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES