ഒടുവില്‍ നാഗ ചൈതന്യയുടെ ആ സ്വപ്നവും യാഥാര്‍ഥ്യമാകുന്നു. മജിലിയുടെ വന്‍ വിജയത്തിനു ശേഷം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കരിയര്‍ ആരംഭിച്ചതു മുതല്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ശേഖറിനൊപ്പം ജോലി ചെയ്യാന്‍. ഒടുവില്‍ അത് യാഥാര്‍ഥ്യമാകുന്നു. മനോഹരമായ ഒരു പ്രണയകഥയായിരിക്കും. സെപ്റ്റംബറില്‍ ഷൂട്ട് തുടങ്ങും- നാഗ ചൈതന്യ ട്വീറ്ററിലൂടെ പങ്കുവെക്കുന്നു.
നാഗ ചൈതന്യക്ക് ആശംസകളുമായി ഭാര്യ സാമന്തയും സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി എത്തി.ഭര്‍ത്താവ് നാഗചൈതന്യയുമായി അടുത്തിടെ സാമന്ത ഒന്നിച്ച് അഭിനയിച്ച മജിലി വന്‍ ഹിറ്റായിരുന്നു. ശിവ നിര്‍വാണയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.