Latest News

സൗബിന് പിന്നാലെ നാഗാര്‍ജുനയുടെ ലുക്കുമെത്തി; രജനീകാന്ത് ചിത്രം കൂലിയിലൂടെ സൈമണായി വീണ്ടും നടന്‍ തമിഴിലേക്ക്; ചിത്രമൊരുങ്ങുന്നത് വമ്പന്‍ താരനിരയില്‍

Malayalilife
 സൗബിന് പിന്നാലെ നാഗാര്‍ജുനയുടെ ലുക്കുമെത്തി; രജനീകാന്ത് ചിത്രം കൂലിയിലൂടെ സൈമണായി വീണ്ടും നടന്‍ തമിഴിലേക്ക്; ചിത്രമൊരുങ്ങുന്നത് വമ്പന്‍ താരനിരയില്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന 'കൂലി'യില്‍ വന്‍ താരനിരയെന്ന് സൂചന.ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം സൗബിന്‍ സാഹിറും സുപ്രധാന വേഷത്തില്‍ സിനിമയിലെത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നാഗാര്‍ജുനയുടെ കാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈയ്യില്‍ ഒരു ഗോള്‍ഡന്‍ കളര്‍ വാച്ചും പിടിച്ച് അര്‍ദ്ധനഗ്നനായി ഇരിയ്ക്കുന്ന തരത്തിലായിരുന്നു സൗബിന്റെ പോസ്റ്റര്‍. ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെ എത്തിയ നാഗാര്‍ജുനയുടെ പോസ്റ്ററും സസ്പന്‍സുകള്‍ ഒളിപ്പിച്ച് വയ്ക്കുന്നുണ്ട്. ഇതുവരും വില്ലന്‍മാരോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ചിത്രത്തില്‍ സിമോണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത്. ദയാല്‍ എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സ്വര്‍ണക്കള്ളക്കടത്ത് പ്രമേയമായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതം നിര്‍വഹിക്കും. രജനികാന്തിന്റെ കരിയറിലെ 171-ാമത് ചിത്രം കൂടിയാണ് കൂലി.

nagarjuna upcoming movie coolie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES