മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് നവ്യ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായിട്ടാണ് ഇന്നും മലയാളികളുടെ മനസ്സില്‍ നവ്യ ഉളളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ പിറന്നാള്‍. കുടുംബത്തോടൊപ്പം കൊച്ചിയില്‍ ആഘോഷമായിട്ടാണ് പിറന്നാള്‍ കൊണ്ടാടിയത്. നിരവധി സര്‍പ്രൈസുകളാണ് ജന്മദിനത്തില്‍ നവ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാഘോഷങ്ങള്‍ക്ക് പിന്നാലെ തന്റെ അനിയന്റെ വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു വിവാഹം.
യാതൊരു മുന്നറയിപ്പുമില്ലാതെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ആരാധകര്‍ അമ്പരക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹ ചടങ്ങുകള്‍ നടന്നത്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം. സ്വാതിയാണ് വധു. അനിയന്റെ വിവാഹത്തിനായി താന്‍ അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് നവ്യ.
മഞ്ഞ നിറത്തിലെ കറുത്ത പട്ടിന്റെ ബോര്‍ഡറുളള സാരിയാണ് അനിയന്റെ വിവാഹത്തിനായി അണിയാന്‍ താരം തിരഞ്ഞെടുത്തത്. സിംപിള്‍ പട്ടു സാരിയ്ക്കൊപ്പം ഫുള്‍ എംബ്രോയിഡറി വര്‍ക്ക് ചെയ്ത ബ്ലൗസ്സാണ് താരം അണിഞ്ഞത്. കഴുത്തില്‍ ഒറ്റ മാലയും കൈകളില്‍ ഓരോ വളകളുമാണ് അണിഞ്ഞത്. മുടി പുറകില്‍ കെട്ടി നിറയെ പൂവ് വച്ചിരുന്നു. ബാലാമണി സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.