Latest News

മത്സരങ്ങളൊന്നും നമ്മളെ എവിടെയും എത്തിക്കില്ല; ജീവിതത്തില്‍ തളര്‍ത്തിക്കളയാനായിരിക്കും ചഅതിനു സാധിക്കുക; ഞാനും അതിനൊരു ഇര; ഇതൊരു കലയാണ്; ഈ കല പഠിപ്പിക്കുന്നതിന് കോമ്പറ്റീഷന്റെ ആവശ്യമില്ല; നവ്യക്ക മാതാപിതാക്കളോട് പറയാനുള്ളത്

Malayalilife
മത്സരങ്ങളൊന്നും നമ്മളെ എവിടെയും എത്തിക്കില്ല; ജീവിതത്തില്‍ തളര്‍ത്തിക്കളയാനായിരിക്കും ചഅതിനു സാധിക്കുക; ഞാനും അതിനൊരു ഇര; ഇതൊരു കലയാണ്; ഈ കല പഠിപ്പിക്കുന്നതിന് കോമ്പറ്റീഷന്റെ ആവശ്യമില്ല; നവ്യക്ക മാതാപിതാക്കളോട് പറയാനുള്ളത്

വിവാഹ ശേഷമുള്ള നവ്യയുടെ തിരിച്ചുവരവ് ശരിക്കും സിനിമയിലേക്ക് ആയിരുന്നില്ല, നൃത്തത്തിലേക്ക് ആയിരുന്നു. എവിടെയോ തനിക്ക് നഷ്ടപ്പെട്ടുപോയ, വര്‍ഷങ്ങളോളം മിസ് ചെയ്ത ആ കലാ വാസനയെ തിരിച്ചു പിടിക്കുകയായിരുന്നു ശരിക്കും നവ്യ ചെയ്തത്. ഇപ്പോള്‍ പൂര്‍ണമായും നൃത്തത്തിലേക്ക് തിരിഞ്ഞ നവ്യ വല്ലപ്പോഴും സിനിമ ചെയ്യും എന്നതിനപ്പുറം നൃത്ത പരിപാടികളും പരിശീലനങ്ങളും മാതംഗി എന്ന ഡാന്‍സ് സ്‌കൂളും ഒക്കെയായി തിരക്കിലാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ തനിക്ക് പറ്റിയ ആദ്യത്തെ തെറ്റ്.. അതിനി ഒരിക്കലും താനായി ആവര്‍ത്തിക്കില്ലെന്നും ആ തെറ്റിന്റെ ഇരയായി താനും അറിയാതെ മാറുകയായിരുന്നുവെന്നും പറഞ്ഞിരിക്കുകയാണ് നവ്യ. മാതംഗിയുടെ പ്രാക്ടീസ് ഫ്ളോറില്‍ വച്ച് നവ്യ സ്‌കൂള്‍ കലോത്സവങ്ങള്‍ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നവ്യ. അപ്പോഴാണ് തനിക്കുണ്ടായ ഏറ്റവും വലിയ അനുഭവം വച്ച് നവ്യ ഇതുവരെ ചെയ്യാത്ത ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.

നോ എന്ന നീട്ടിയുള്ള മറുപടിയായിരുന്നു നവ്യ ആദ്യം നല്‍കിയത്. ശേഷം തുടര്‍ന്നത് ഇങ്ങനെയാണ്: ഇവിടെ കോമ്പറ്റീഷന്‍സിനു വേണ്ടി പഠിപ്പിക്കാറില്ല. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും കോമ്പറ്റീഷന്‍സിലൂടെ സിനിമയിലേക്കെത്തിയ ഞാന്‍ എന്തുകൊണ്ടിത് പറയുന്നുവെന്ന്.. കാരണം, ഞാന്‍ കരയുന്ന വീഡിയോ കാണാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ.. ഇതു ശരിക്കും ഒരു വലിയ തെറ്റാണ്. ഒരാവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മളെന്തിനാണ് കുട്ടികളെ എത്തിക്കുന്നത്? ഇതൊരു കലയാണ്.. ഈ കല പഠിപ്പിക്കുന്നതിന് കോമ്പറ്റീഷന്റെ ആവശ്യമില്ല. മത്സരങ്ങള്‍ക്ക് വര്‍ണ്ണമൊക്കെ ഒരു 10 മിനിറ്റാണ് കളിക്കുന്നത്.വര്‍ണം എന്നൊക്കെ പറഞ്ഞാല്‍ ഒരു 25 ടു 30 മിനിറ്റ്സ് കളിക്കേണ്ട ഒരു ഇലാബറേറ്റ് ആയിട്ടുള്ള ഐറ്റമാണ്. അപ്പോള്‍ അതിനെ ഇങ്ങനെയൊരു ക്യാപ്സൂള്‍ ഫോമിലേക്ക് കളിക്കുന്നത് ശരിക്കും തെറ്റാണ്. അന്യ സംസ്ഥാനങ്ങളിലുള്ള വലിയ വലിയ നര്‍ത്തകര്‍ വളരെ പുശ്ചത്തോടെയും കളിയാക്കിയും പരിഹസിച്ചുമാണ് നമ്മളെ കാണുന്നത്.

പക്ഷെ.. അപ്പോഴും ഞാന്‍ അവരുടെ അടുത്ത് പറയും.. എന്തൊക്കെ പറഞ്ഞാലും മലയാളി കുട്ടികളുടെ ടാലന്റിനെ കുറിച്ച് ഞാനപ്പോഴും സംസാരിക്കാറുണ്ട്. എന്നിരുന്നാലും എല്ലാ കുട്ടികളും പാരന്റ്സിനോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ.. ഇത്തരത്തിലുള്ള മത്സരങ്ങളൊന്നും ലൈഫില്‍ നമ്മളെ എവിടെയും എത്തിക്കില്ല. ഏതെങ്കിലും ഒക്കെയൊരു പോയന്റില്‍ വല്ലാതെ ഹിറ്റ് ചെയ്ത് നമ്മളെ ജീവിതത്തില്‍ തളര്‍ത്തിക്കളയാനായിരിക്കും ചിലപ്പോള്‍ അതിനു സാധിക്കുക. ഒരു കലാരൂപം പഠിക്കുക എന്നു പറഞ്ഞാല്‍ അതു കോംപീറ്റ് ചെയ്യാനല്ല. ലൈഫില്‍ നമ്മള്‍ ഒരൊറ്റ മനുഷ്യനോടെ കോംപീറ്റ് ചെയ്യാന്‍ പാടുള്ളൂ. അതു നമ്മളോടു തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാള്‍ എത്ര മികച്ചതാണ് നാളത്തെ നമ്മള്‍ എന്ന കാര്യത്തില്‍ മാത്രമേ കോമ്പറ്റീഷന്റെ ആവശ്യമുള്ളൂ. ഒരിക്കലും ഒരു മത്സരത്തിന് പോകാതിരിക്കുക. ഞാനൊന്നും തന്നെ മത്സരങ്ങള്‍ക്ക് വേണ്ടി പഠിപ്പിക്കാറുമില്ല. കാരണം, ഞാനതില്‍ വിശ്വസിക്കുന്നില്ല. ഞാനതിനൊരു ഇരയായിരുന്നു എന്നതു തന്നെയാണ് കാരണം. അതുകൊണ്ടു തന്നെ, മറ്റൊരു കുട്ടിയെ അതിലേക്ക് തള്ളിവിടാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ലെന്ന മനോഹരമായ മറുപടിയാണ് നവ്യ നായര്‍ നല്‍കിയത്.

 

navya nair about dance competition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES