Latest News

എന്റെ കല്യാണത്തിന്റെ സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്; അമ്പിളി ദേവിയുമായുളള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് നവ്യ

Malayalilife
topbanner
 എന്റെ കല്യാണത്തിന്റെ സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്; അമ്പിളി ദേവിയുമായുളള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് നവ്യ

ലയാളികള്‍ക്ക് പ്രിയപ്പെട്ട രണ്ട് നായികമാരാണ് അമ്പിളിദേവിയും നവ്യാ നായരും. കലോത്സവേദികളുലൂടെ മനം കവര്‍ന്ന ഇരുവരും പിന്നീട് സ്‌ക്രീനിലുമെത്തി. എന്നാല്‍ ബിഗ്സ്‌ക്രീനില്‍ തിളങ്ങി നിന്നത് നവ്യയായിരുന്നു. മിനിസ്‌ക്രീനില്‍ സജീവമാകുകയായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നാളുകള്‍ക്ക് മുന്‍പ് നവ്യ ജെബി ജംക്ഷനില്‍ എത്തിയപ്പോഴുളള ഒരു വീഡിയോയുടെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.വര്‍ഷങ്ങള്‍ക്ക്് മുന്‍പ് അമ്പിളിദേവിയും നവ്യ നായരും തമ്മില്‍ നടന്ന കലാതിലകമത്സരം വലിയ വാര്‍ത്ത ആയിരുന്നു.

അന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു.എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടുപേരും കുടുംബിനികളായി ,നര്‍ത്തകിമാരായി അഭിനയ രംഗത്ത് വീണ്ടും സജീവമായി തന്നെ മുന്നോട്ടു പോകുന്നു.ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ശത്രുതയുള്ള രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നതു എങ്ങനെയാവും.നവ്യയും അമ്പിളി ദേവിയും തമ്മില്‍ ജെ ബി ജങ്ഷനില്‍ സംസാരിച്ച വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.

അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമോക്കെയാണ്.
നവ്യയുടെ മറുപടി ഇങ്ങനെ :അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു .മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോള്‍ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാന്‍ കഴിഞ്ഞില്ല .

അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താന്‍ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ് .''എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം .എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.''ഇതില്‍ കൂടുതല്‍ ആ ബന്ധത്തെകുറിച്ചുപറയാനില്ല.


 

Read more topics: # navya nair,# ambili devi
navya nair about her attachment with ambili devi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES