ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. തിരിച്ചുവരവില്‍ നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കാണ് താരം എത്തിയത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തങ്കിലും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും മറ്റും താരം സജീവമായിരുന്നു. ഇപ്പോള്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ അച്ഛനും അമ്മയും നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ പങ്കുവച്ചിരിക്കയാണ്. ഞാന്‍ സര്‍പ്രൈസ് ആവുക മാത്രം അല്ല ക രയുകയായിരുന്നുവെന്ന് നവ്യ കുറിക്കുന്നു.
തന്റെ നക്ഷത്രം വരുന്ന പിറന്നാള്‍ ദിനത്തില്‍ അച്ഛനും അമ്മയും മകന്‍ സായിയും സന്ധ്യ, കീര്‍ത്തന എന്നിവരും ചേര്‍ന്നാണ് സര്‍പ്രൈസ് ഒരുക്കിയത്. ഇന്ന് 8 മണി വരെ ഇത് ഒരു സാധാരണ ദിവസം പോലെ ആയിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ഒക്ടോബര്‍ 14നാണ് പിറന്നള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ എന്റെ മകന്‍ സായ്ക് ഇന്നത്തെ ദിവസം ആഘോഷിക്കണമായിരുന്നു. അച്ഛനും അമ്മയും വരുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. സായ്‌യുടെ മിഡ് ടേം എക്‌സാമന് വേണ്ടി പഠിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍. മുകളിലത്തെ നിലയില്‍ സന്ധ്യയാണ് ഒരുക്കങ്ങള്‍ ചെയ്തത്. ഞാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ സായ് ഇടയ്ക്കിടെ മുകളിലേക്ക് പോകുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. ദൈവത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് നവ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആഘോഷവീഡിയോ കാണാം.