Latest News

സ്ത്രീകളെ കാണുമ്പോള്‍ എഴുനേറ്റ് നില്‍ക്കുന്ന അദ്ദേഹത്തിന്റെ എളിമ അതിശയം തന്നെ; ഒരു സൂപ്പര്‍സ്റ്റാറാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം വന്നേക്കാം; സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനേക്കുറിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര

Malayalilife
സ്ത്രീകളെ കാണുമ്പോള്‍ എഴുനേറ്റ് നില്‍ക്കുന്ന അദ്ദേഹത്തിന്റെ എളിമ അതിശയം തന്നെ; ഒരു സൂപ്പര്‍സ്റ്റാറാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം വന്നേക്കാം; സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനേക്കുറിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര

മലയാളിയാണെങ്കിലും തമിഴ്‌നാടിന്റെ സ്വത്താണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം അവസനാമായി മലയാളത്തിലേക്ക് എത്തിയത് നിവിന്‍പോളി നായകനായ ലൗ ആക്ഷന്‍ഡ്രാമയിലാണ്. ചിത്രം കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വിജയ പ്രദര്‍ശനം തുടരുമ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നടത്തിയ പ്രസ്ഥാവനയാണ് ശ്രദ്ദേയമായി മാറുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനേക്കുറിച്ച് താരം നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ പുതിയ ചര്‍ച്ച. നന്മയും എളിമയും ഉള്ള നടന്‍ സൂപ്പര്‍ സ്റ്റാര്‍ രജിനി കാന്ത് ആണെന്ന് തുറന്ന് പറഞ്ഞു തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര.

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ, എന്നാണ് നടി പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നയന്‍താര ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു .തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടിയാണ് നയന്‍സ്. ആരാധകരുടെ കാര്യതയിലും സംശയമില്ല. മുന്‍ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര.
 

nayantara about rajanikath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES