നിങ്ങള്‍ രണ്ടുപേരും ഉയിരും ഉലഗും ആവണമെന്ന് ആഗ്രഹിച്ചു;ലവ് ലൈഫ് മാജിക് സ്ട്രെംഗ്ത് നിങ്ങളാണ്; അപ്പയും അമ്മയും ഒരുപാട് സ്‌നേഹിക്കുന്നു.' മക്കളുടെ രണ്ടാം ജന്മദിനം പാരിസില്‍ ആഘോഷമാക്കി നയന്‍താരയും വിഘ്‌നേശും

Malayalilife
 നിങ്ങള്‍ രണ്ടുപേരും ഉയിരും ഉലഗും ആവണമെന്ന് ആഗ്രഹിച്ചു;ലവ് ലൈഫ് മാജിക് സ്ട്രെംഗ്ത് നിങ്ങളാണ്; അപ്പയും അമ്മയും ഒരുപാട് സ്‌നേഹിക്കുന്നു.' മക്കളുടെ രണ്ടാം ജന്മദിനം പാരിസില്‍ ആഘോഷമാക്കി നയന്‍താരയും വിഘ്‌നേശും

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സിനിമാസംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലഗത്തിന്റെയും രണ്ടാം ജന്മദിനം ഗ്രീസില്‍ ആഘോഷിക്കുകയാണ് താരദമ്പതിമാര്‍. ഇപ്പോഴിതാ മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍.  

ഗ്രീസില്‍ നിന്നുള്ള മക്കളുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്. ''എന്റെ അഴകന്‍സ്, ജന്മദിനാശംസകള്‍, ഞാന്‍ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കന്‍ഡിലും ആ ചെറിയ നിമിഷത്തില്‍ ഞാന്‍ ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചതുപോലെ തോന്നുന്നു. ലവ് ലൈഫ് മാജിക് സ്ട്രെംഗ്ത് നിങ്ങളാണ്. ഈ അതിയഥാര്‍ത്ഥ ജീവിതത്തിന് നന്ദി.

എന്റെ പ്രിയപ്പെട്ട ഉയിര്‍ ബേബി എന്‍ ഉലഗ് കുഞ്ഞേ, ഞാന്‍ നിങ്ങളെ രണ്ടുപേരെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നു...എന്റെ കുഞ്ഞുങ്ങളെ ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നല്‍കി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...അമ്മയും അപ്പയും നിങ്ങളെ സ്‌നേഹിക്കുന്നു...'' എന്നാണ് നയന്‍താര കുറിച്ചത്. 

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വിഘ്നേഷും പോസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്കോനോസ്, ഗ്രീസ് എന്ന ലൊക്കേഷന്‍ വിഘ്‌നേഷ് ടാഗ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ നയന്‍താരയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിഘ്‌നേഷും കുറിച്ചിട്ടുണ്ട്. '

'എന്റെ ഉയിര്‍ നീയാണ്, ഏറ്റവും നല്ല അമ്മ. ഈ ആണ്‍കുട്ടികളെ അവിശ്വസനീയമാംവിധം നന്നായി പരിപാലിച്ചുകൊണ്ട് രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. എല്ലാ ദിവസവും നീ എന്നെ പ്രചോദിപ്പിക്കുന്നു, പക്ഷേ ഈ ദിവസം ഞങ്ങള്‍ക്കും ഞങ്ങളുടെ ജീവിതത്തിനും വളരെ പ്രത്യേകമാണ്....'' വിഘ്‌നേഷ് കുറി

നയന്‍താരയും വിഘ്നേഷും 2022 ജൂണ്‍ 9-ന് ചെന്നൈയില്‍ വച്ചാണ് വിവാഹിതരായത്. ഷാരൂഖ് ഖാന്‍, എആര്‍ റഹ്മാന്‍, സൂര്യ, രജനികാന്ത് എന്നിവരുള്‍പ്പെടെ അവരുടെ അടുത്ത സുഹൃത്തുക്കളും തിരഞ്ഞെടുക്കപ്പെട്ട അതിഥികളും മാത്രമുള്ള ഒരു വിവാഹമായിരുന്നു അത്. 2022-ല്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മക്കളെ സ്വീകരിച്ചു.

nayantara and vignes Celebrate birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES