Latest News

കുടുംബത്തോടൊപ്പം നയന്‍താരയുടെ പിറന്നാള്‍ ആഘോഷം; ഏറെ മിസ് ചെയ്യുന്നുവെന്ന് വിഘ്‌നേഷ്

Malayalilife
topbanner
കുടുംബത്തോടൊപ്പം നയന്‍താരയുടെ പിറന്നാള്‍ ആഘോഷം; ഏറെ മിസ് ചെയ്യുന്നുവെന്ന് വിഘ്‌നേഷ്

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക, ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായിക, ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള നായിക തുടങ്ങി ഇന്ന് 36ാം പിറന്നാള്‍ ആഘോഷിക്കുന്ന നയന്‍താരയക്കുള്ള വിശേഷണങ്ങള്‍ ഏറെയാണ്.പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ അത്ഭുതകരമായ കരിയര്‍ ഗ്രോത്തിനെ പറ്റി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ താരത്തിന് പിറന്നാള്‍ ആശംസകളാണ് എത്തുന്നത്. തെന്നിന്ത്യയിലെ താരങ്ങളെല്ലാം നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരുന്നു. 

തന്റെ ജീവിതത്തിന്റെ സ്‌നേഹത്തിന്, പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഏറെ ഹൃദയസ്പര്‍ശിയായ വാക്കുകളാണ് സംവിധായകന്‍ വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്.

എത്ര മധുരകരമാണിത് ! അമ്മ, അപ്പ, ലെനു കുര്യന്‍ എന്ന ഏറ്റവും നല്ല സഹോദരന്‍ എന്നിവരില്‍ നിന്നുള്ള അത്തരമൊരു മനോഹരമായ സര്‍പ്രൈസ് :)) ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ച് :)) അടുത്തുണ്ടാവുന്നത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ, വിഘ്‌നേഷ് കുറിച്ചു.

ജന്മദിനാശംസകള്‍ തങ്കമേ എപ്പോഴുമെന്നപോല്‍ പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക; ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും നിലനില്‍ക്കുന്ന വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്!ലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ടീസര്‍ നാളെ റിലീസ് ചെയ്യുന്ന വിവരവും വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്.

Read more topics: # nayanthara 36 birthday,# celebration
nayanthara 36 birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES