Latest News

സ്വന്തം സിനിമയുടെ പ്രമോഷന് പോകാത്ത നയന്‍സ് 'നേസിപ്പായ' എന്ന ചിത്രത്തിന്റെ ലോഞ്ചിനെത്തി; വിഷ്ണുവര്‍ധന് വേണ്ടി ചടങ്ങിനെത്തി താരം; നയന്‍താര പങ്ക് വച്ചത്

Malayalilife
topbanner
 സ്വന്തം സിനിമയുടെ പ്രമോഷന് പോകാത്ത നയന്‍സ് 'നേസിപ്പായ' എന്ന ചിത്രത്തിന്റെ ലോഞ്ചിനെത്തി; വിഷ്ണുവര്‍ധന് വേണ്ടി ചടങ്ങിനെത്തി താരം; നയന്‍താര പങ്ക് വച്ചത്

താന്‍ നായികയാകുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത താരമാണ് നയന്‍താര. പ്രമോഷന്‍ പരിപാടികളിലെ നയന്‍താരയുടെ അസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 'നേസിപ്പായ' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തിരിക്കുകയാണ് നയന്‍താര.

ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണുവര്‍ധന് വേണ്ടിയാണ് താന്‍ ഇവിടെ വന്നത് എന്നാണ് നയന്‍താര ചടങ്ങില്‍ പറഞ്ഞിരിക്കുന്നത്. ''സാധാരണയായി സിനിമാ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല, എന്നാല്‍ വിഷ്ണുവര്‍ധനെയും അനു വര്‍ധനെയും കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി തനിക്കറിയാം.''

''ഇതൊരു കുടുംബം പോലെയാണെനിക്ക്, ഇവിടെ വരാതിരിക്കാനാവില്ല'' എന്നാണ് താരം പറഞ്ഞത്. നയന്‍താര അഭിനയിച്ച ബില്ല, ആരംഭം തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു നയന്‍താര. 9 വര്‍ഷത്തിന് ശേഷം വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ.

ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നടന്‍ അഥര്‍വയുടെ സഹോദരനാണ് ആകാശ്. അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ് ചിത്രം പറയുന്നത്. യുവന്‍ ശങ്കര്‍ രാജ ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു, വിഷ്ണുവര്‍ധനും നീലന്‍ ശേഖറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more topics: # നയന്‍താര
nayanthara nesipaya first-look

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES