Latest News

നയന്‍താരയ്ക്ക് പത്തുകോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്; പുതിയ അതിഥിക്കൊപ്പമുള്ള കുടുംബചിത്രം പങ്ക് വച്ച് താരസുന്ദരി

Malayalilife
 നയന്‍താരയ്ക്ക് പത്തുകോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്; പുതിയ അതിഥിക്കൊപ്പമുള്ള കുടുംബചിത്രം പങ്ക് വച്ച് താരസുന്ദരി

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളില്‍ ഒന്നായ റോള്‍സ് റോയിസ് സ്പെക്ടര്‍ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ച് ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്‍. നവംബര്‍ 18നാണ് നയന്‍താര തന്റെ 41ാം പിറന്നാള്‍ ആഘോഷിച്ചത്. 

10 കോടിയോളം രൂപ വില മതിക്കുന്ന ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടര്‍ കാറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഈ കാറിനൊപ്പം നയന്‍താരയും വിഘ്‌നേഷും മക്കളും നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണ്. നേരത്തെ നയന്‍താരയുടെ 39ാം പിറന്നാളിന് മൂന്ന് കോടി രൂപ വിലമതിക്കുന്ന മേയ്ബാക്ക് കാര്‍ വിഘ്‌നേഷ് സമ്മാനിച്ചിരുന്നു.
ഈ വര്‍ഷം ആദ്യമാണ് റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. റോള്‍സ് റോയ്സിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ കാണുന്ന അതേ 102 kWh ബാറ്ററി പാക്കാണ് ഈ ആഡംബര വാഹനത്തിലുമുള്ളത്.

എന്നാല്‍ റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടറിന്റെ കാര്യത്തില്‍ പവര്‍ 659 bhpയും 1075 Nm ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നാല് ചക്രങ്ങളിലേക്കും വിതരണം ചെയ്യുന്നു. 23 ഇഞ്ച് ഫൈവ് സ്പോക്ക് ഫോര്‍ജ്ഡ് വീലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.പുതിയ ഇന്‍ഫിനിറ്റി മോഡ് വഴി 82 എച്ച്പി പവറും 175 എന്‍എം ടോര്‍ക്കും ധികമായി ലഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 4.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 ??കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. ഒറ്റ ചാര്‍ജില്‍ 493 മുതല്‍ 530 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും.

nayanthara new rolls royce spectre

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES