Latest News

ഞാന്‍ ഗര്‍ഭിണിയല്ല;സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതു കൊണ്ടാണ് തടി തോന്നിയത്; മകള്‍ക്ക് 36 വയസ് 66ം വയസില്‍  വീണ്ടും ഗര്‍ഭിണി; പ്രതികരിച്ച് നീനാ ഗുപ്ത

Malayalilife
ഞാന്‍ ഗര്‍ഭിണിയല്ല;സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതു കൊണ്ടാണ് തടി തോന്നിയത്; മകള്‍ക്ക് 36 വയസ് 66ം വയസില്‍  വീണ്ടും ഗര്‍ഭിണി; പ്രതികരിച്ച് നീനാ ഗുപ്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നടി നീന ഗുപ്തയുടെ ഗര്‍ഭവാര്‍ത്ത.നടി രശ്മിക മന്ദാനയുടേയും നടന്‍ വിജയ് ദേവരകൊണ്ടയുടേയും വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത വിഡിയോ വൈറലായതിന് പിന്നാലെയാണ് താരം 66-ാം വയസില്‍ വീണ്ടും ഗര്‍ഭിണിയായെന്ന തരത്തില്‍ പ്രചരണം ഉടലെടുത്തത്. ഇതോടെ പ്രതികരണവുമായി നീന ഗുപ്ത തന്നെ രംഗത്തെത്തി.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീന ഗുപ്തയുടെ പ്രതികരണം. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു നീന ഗുപ്തയുടെ പ്രതികരണം. ''ഹഹഹ ഇതായിരുന്നു എനിക്ക് വേണ്ടത്. റിയല്‍ ലൈഫ് ബദായ് ഹോ'' എന്നായിരുന്നു നീന ഗുപ്തയുടെ പ്രതികരണം.  .

ബദായ് ഹോ ഒന്നുമില്ല. ഞാന്‍ ഗര്‍ഭിണിയല്ല. ആ സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് എന്നെ കണ്ടപ്പോള്‍ കുറച്ച് തടി തോന്നിയത്'' എന്നു പറഞ്ഞു കൊണ്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നുണ്ട് നീന ഗുപ്ത. ''പക്ഷെ എന്റെ ഈ പ്രായത്തില്‍ ഞാന്‍ 
ഞാന്‍ ഗര്‍ഭിണിയായെന്ന അഭ്യൂഹങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. രാജ്യമെന്ന നിലയില്‍ നമ്മള്‍ പുരോഗമിക്കുകയാണ്'' എന്നും നീന ഗുപ്ത തമാശയായി പറയുന്നുണ്ട്.....

നീന ഗുപ്തയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. 1980 കളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായി പ്രണയത്തിലായിരുന്നു നീന ഗുപ്ത. ഈ ബന്ധത്തിലെ മകളാണ് ഡിസൈനറായ മസാബ ഗുപ്ത. ഇരുവരും വിവാഹം കഴിച്ചിരുന്നില്ല..പിന്നീട് 2008 ല്‍ നീന ഗുപ്ത വിവാഹിതയായി. വിവേക് മെഹ്റയാണ് നീനയുടെ ഭര്‍ത്താവ്.......

Read more topics: # നീന ഗുപ്ത
neena gupta pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES