പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നല്ല വിശേഷംഎന്ന ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, സീനു, അപര്‍ണ്ണ നായര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. വലിയ സൂപ്പര്‍ താരങ്ങള്‍ ഒന്നും അണി നിരക്കാത്ത ചിത്രത്തില്‍ സാധാരണ മലയാളിയുടെ കഥയാണ് പറയുന്നത്. ഒരു കൂട്ടം പച്ചയായി ജീവിക്കുന്ന നന്മ നിറഞ്ഞ ആളുകുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.വിനോദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ജലം ജീവനാണ് എന്ന പ്രകൃതിബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമാണ് ചിത്രം സമൂഹത്തിന് നല്‍കുന്നത്. പ്രകൃതിയെ കൊള്ളയടിച്ച് നശിപ്പിക്കുന്ന ദുഷ്ടശക്തികളും മണ്ണിനും ജലത്തിനും വേണ്ടി പൊരുതാനിറങ്ങിയ നന്മയുടെ മുഖമുള്ള പോരാളികളും അടങ്ങുന്ന സമൂഹത്തിന്റെ രണ്ട് മുഖങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്