മഞ്ഞുരുകുംകാലത്തിന് ശേഷം വലിയ ബ്രേക്ക്; പഠനത്തിന് ശേഷം തിരികെ എത്തിയത് തമിഴില്‍; വീണ്ടും മലയാളത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങി നികിത രാജേഷ്; എത്തുന്നത് ഏഷ്യാനെറ്റിലെ പുതിയ പരമ്പരയിലൂടെ അലീന എന്ന നായിക കഥാപാത്രത്തിലൂടെ

Malayalilife
മഞ്ഞുരുകുംകാലത്തിന് ശേഷം വലിയ ബ്രേക്ക്; പഠനത്തിന് ശേഷം തിരികെ എത്തിയത് തമിഴില്‍; വീണ്ടും മലയാളത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങി നികിത രാജേഷ്; എത്തുന്നത് ഏഷ്യാനെറ്റിലെ പുതിയ പരമ്പരയിലൂടെ അലീന എന്ന നായിക കഥാപാത്രത്തിലൂടെ

ഏഷ്യനെറ്റില്‍ പുതിയതായി പ്രേക്ഷകര്‍ക്കായി എത്തിച്ചേരാനൊരുങ്ങുന്ന പുതിയ കുടുംബസീരിയലാണ് 'മഴതോരും മുന്‍പേ'. പതിവ് സീരിയലുകളില്‍നിന്ന് വ്യത്യസ്തമായൊരു അനുഭവം നല്‍കാനാണ് ഈ പുതിയ പരമ്പരയുടെ ശ്രമം. ജൂലൈ 7 മുതല്‍ സംപ്രേഷണം ആരംഭിക്കുന്ന ഈ സീരിയല്‍ സംബന്ധിച്ചുള്ള പ്രമോകളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമേയം, കഥാപാത്രങ്ങള്‍, പശ്ചാത്തലസംഗീതം എന്നിവയെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതോടെയാണ് പ്രമോകള്‍ വൈറലായിരുന്നത്. കുടുംബം വൈകാരികമായി ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന വകവയ്ക്കാതെ, കൃപയോടും സഹനശക്തിയോടും കൂടി ജീവിതം നയിക്കുന്ന അലീന എന്ന പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് മഴതോരും മുന്‍പോ. ഇതില്‍ അലീനയായി എത്തുന്നത് എല്ലാവരുടെയും പ്രിയങ്കരിയായ നടി നിഖിത രാജേഷാണ്.

നികിത രാജേഷ് എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് ഇപ്പോള്‍ പെട്ടന്ന് മനസ്സിലാവണം എന്നില്ല. എന്നാല്‍ ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ജാനിക്കുട്ടിയായിരുന്നു ഇത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ജാനിക്കുട്ടിയുടെ കൗമാര കാലം ചെയ്തത് നികിത രാജേഷ് ആണ്. അതിന് ശേഷം നികിതയെ അധികം മലയാളം മിനിസ്‌ക്രീന്‍ ലോകത്ത് കണ്ടിട്ടില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലൂടെ മലയാളത്തിലേക്ക് തിരികെ എത്തുകയാണ് നികിത. അലീന എന്ന കഥാപാത്രത്തെയാണ് നികിത അവതരിപ്പിക്കുന്നത്. സീരിയലില്‍ പ്രധാന കഥാപാത്രവും നികിതയാണ്. ജോയിസിയുടെയാണ് കഥ. ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങുന്ന കഥ പിന്നീട് അതിലെ കുട്ടികളെ പലരുമായി ദത്ത് എടുക്കുന്നതും പിന്നീട് അവിടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതും എന്നും ഒക്കെയാണ് സീരിയലിന്റെ പ്രമോയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ജൂലൈ ഏഴ് മുതല്‍ രാത്രി ഏഴ് മണിക്കാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഏഷ്യാനെറ്റിലേക്ക് ജോയിസിയുടെ തിരിച്ച് വരവ് കൂടിയാണ് ഈ സീരിയല്‍. കാതോട് കാതോരം എന്ന സീരിയലില്‍ നായകനായി എത്തിയ രാഹുല്‍ സുരേഷാണ് നികിതയുടെ പെയറായി ഈ സീരിയലില്‍ എത്തുന്നത്.
കുടുംബബന്ധങ്ങളുടെ ഗൗരവവും മനുഷ്യരുടെ സ്വഭാവത്തിലെ ആഴവും ചിത്രീകരിക്കുന്ന ഈ സീരിയല്‍ പ്രേക്ഷകരെ തൊടുന്ന കഥയാകും എന്നാണ് കരുതുന്നത്. ജീവിതത്തിലുണ്ടാകുന്ന ചെറിയ നിമിഷങ്ങളിലൂടെ വലിയ ബന്ധങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും മഴതോരു മുന്‍പേ. ഏഷ്യാനെറ്റ് ഒരുക്കുന്ന മറ്റൊരു മനോഹരമായ കുടുംബപരമ്പരയാകാന്‍ ഈ പുതിയ സീരിയലിന് കഴിയുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. സംപ്രേഷണം തുടങ്ങുന്നതിന് മുന്‍പേ തന്നെ വലിയ പിന്തുണയും ആകാംക്ഷയും ഈ പരമ്പരക്ക് ലഭിച്ചിരിക്കുകയാണ്.

മഞ്ഞുരുകും കാലം എന്ന സീരിയലിന് ശേഷം നികിതയെ മലയാളത്തില്‍ അധികം കണ്ടിട്ടില്ല. പഠനത്തിന് വേണ്ടി ബ്രേക്ക് എടുത്ത് മാറിയ നടി പിന്നെ പ്രത്യക്ഷപ്പെട്ടത് തമിഴ് സീരിയല്‍ ലോകത്താണ്.
തമിഴ് സീരിയല്‍ ലോകത്ത് തിരക്കുള്ള നായികയായി മാറി നികിത. മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ നായിക പൂര്‍ണിമ ഭാഗ്യരാജിന്റെ കൂടെയൊക്കെയാണ് താരം തമിഴില്‍ അഭിനയിച്ചിരുന്നത്. മല്ലി എന്ന സീരിയലില്‍ നായിക റോളിലാണ് താരം എത്തയത്. ആ കഥാപാത്രത്തിന് വലിയ സ്വകാര്യതയാണ് തമിഴില്‍ ലഭിച്ചത്. ഇപ്പോള്‍ തമിഴ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാള്‍ കൂടിയാണ് നികിത. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോയിക്കെല്ലം തമിഴ് ആരാധകരും ഉണ്ട്.

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് നികിത രാജേഷ്. പിന്നീട് രഹസ്യം, ദേവീ മാഹാത്മ്യം, സസ്‌നേഹം പോലുള്ള നിരവധി സീരിയലുകള്‍ ചെയ്തു. സീരിയലുകള്‍ മാത്രമല്ല, കളേഴ്‌സ്, ആകസ്മികം, കന്യാകുമാരി എക്പ്രസ് എന്നിങ്ങനെയുള്ള സിനിമകളിലും നികിത അഭിനയിച്ചിട്ടുണ്ട്. മല്ലി കൂടാതെ സൂര്യവംശി, അരുദ്ധതി പോലുള്ള നികിതയുടെ സീരിയലുകളും ശ്രദ്ധേയമായിരുന്നു.

nikitha rajesh coming back to malayalam serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES