Latest News

അനൂപ് മേനോന്‍ ചേട്ടനും ധ്യാന്‍ സാറും കൂടി ബാഡ് ബോയ്‌സി'ലൂടെ നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറുംഷ ഷീലു മാഡത്തിന് തിരികെ വാങ്ങി കൊടുത്തതിന് അഭിനന്ദനങ്ങള്‍: പരിഹാസ പോസ്റ്റുമായി ഒമര്‍ ലുലു; ;ചര്‍ച്ചയായതോടെ പോസ്റ്റ് മുക്കി സംവിധായകന്‍

Malayalilife
 അനൂപ് മേനോന്‍ ചേട്ടനും ധ്യാന്‍ സാറും കൂടി ബാഡ് ബോയ്‌സി'ലൂടെ നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറുംഷ ഷീലു മാഡത്തിന് തിരികെ വാങ്ങി കൊടുത്തതിന് അഭിനന്ദനങ്ങള്‍: പരിഹാസ പോസ്റ്റുമായി ഒമര്‍ ലുലു; ;ചര്‍ച്ചയായതോടെ പോസ്റ്റ് മുക്കി സംവിധായകന്‍

നിര്‍മാതാവും നടിയുമായ ഷീലു ഏബ്രഹാമിനെ പരിഹസിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്ക് വച്ച പോസ്റ്റ് ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍.ഷീലു നിര്‍മ്മിച്ച് നായികയായി എത്തുന്ന 'രവീന്ദ്രാ നീ എവിടെ?' എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഒമറിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രമായ ബാഡ് ബോയ്‌സ് നിര്‍മ്മിച്ചത് ഷീലു എബ്രഹാമാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍, ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നല്‍കുന്ന പരാമര്‍ശം ഷീലു നടത്തിയിരുന്നു. ഷീലുവിന്റെ വീട് താന്‍ കണ്ടിട്ടുളളതാണെന്ന് അവതാരക പറഞ്ഞപ്പോള്‍, ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ ആ വീട് വിറ്റുവെന്നും ഇപ്പോള്‍ വാടകവീട്ടിലേക്ക് മാറിയെന്നും അവര്‍ പറയുകയുണ്ടായി.

'രവീന്ദ്രാ നീ എവിടെ?' അതിന് മുന്നേ എടുത്തുവച്ച ചിത്രമാണെന്നും ഷീലു എബ്രഹാം പറഞ്ഞു. എന്നാല്‍ അന്ന് ഷീലു പറഞ്ഞത് കാര്യമായിട്ടാണോ അതോ തമാശയാണോ എന്ന് പലര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷീലു എബ്രഹാമിന് മറുപടിയുമായി ഒമര്‍ ലുലു രംഗത്തെത്തിയത്. പരിഹാസരൂപേണയായിരുന്നു സംവിധായകന്റെ പോസ്റ്റ്. തന്റെ ചിത്രമായ 'ബാഡ് ബോയ്‌സി'ലൂടെ ഷീലുവിന് നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും ഈ ചിത്രത്തിലൂടെ തിരികെ വാങ്ങിക്കൊടുത്ത അനൂപ് മേനോനും ധ്യാന്‍ ശ്രീനിവാസനും അഭിനന്ദനങ്ങള്‍ നേരുന്നു എന്ന് കുറിച്ചുകൊണ്ടുളള ഒരു പോസ്റ്റായിരുന്നു ഒമറിന്റെതായി വന്നത്.

'ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റ്സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്റ്റുകള്‍ എഴുതി സമ്മാനിച്ച ധ്യാന്‍ സാറും കൂടി മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് നല്‍കി കൊണ്ട് നായികയും നിര്‍മ്മാതാവുമായ ഷീലു മാഡത്തിന് 'ബാഡ് ബോയിസി'ലൂടെ നഷ്ടപ്പെട്ടുപ്പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍'', ഒമര്‍ ലുലു കുറിച്ചു. ഒമറിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ഒമര്‍ ലുലു അത് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

omar lulu trolls sheelu abraham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES