മാസം പതിനായിരം രൂപ വീതം ഞാന്‍ ഭാര്യയ്ക്ക് കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് ബേസിൽ ജോസഫ്

Malayalilife
topbanner
 മാസം പതിനായിരം രൂപ വീതം ഞാന്‍ ഭാര്യയ്ക്ക്  കൊടുക്കാറുണ്ട്;  ശമ്പളം  കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് ബേസിൽ ജോസഫ്

ളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ബേസിൽ ജോസ്ഫ്. സംവിധായകന്‍, നടന്‍ എന്നി   നിലകളിൽ  എല്ലാം  തന്നെ  ശ്രദ്ധേയനാണ്. അവസാനം ബേസിലിന്റെ സംവിധാനത്തില്‍ മിന്നല്‍ മുരളിയാണ്  പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍  കഴിഞ്ഞ വര്‍ഷംഅഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ   അഭിമുഖത്തിലൂടെ ഭാര്യ എലിസബത്തിനെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍. 

എന്നൊക്കാളും നന്നായി സിനിമ കാണാറുള്ളത് ഭാര്യയാണെന്ന് ബേസില്‍ പറയുന്നു. എന്റെ മാനേജര്‍ എലിസബത്താണോന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അങ്ങനെയാണ്. മീറ്റിങ്ങുകളും ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുമൊക്കെ മാനേജ് ചെയ്യുന്നത് എലിസബത്താണ്.എന്‍ജിനിയറിങ്ങിന് പഠിക്കുമ്ബോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. സിനിമയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളിക്കാരി വലിയ സപ്പോര്‍ട്ടായി നിന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണും.

>അവള്‍ക്ക് അതൊക്കെ ചെയ്യാന്‍ ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷന്‍ പോലുള്ളതാണ്. ആളുകളെ മാനേജ് ചെയ്യാനൊക്കെ അവള്‍ക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് എന്തേലും മിസ്റ്റേക്ക് പറ്റുമ്ബോള്‍ ശമ്ബളം തരില്ലെന്നൊക്കെ പറയും. മാസം പതിനായിരം രൂപ വീതം ഞാന്‍ കൊടുക്കാറുണ്ട്. അതുപോര, ശമ്ബളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്.ഗോദ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളുടെയൊക്കെ കഥ ആദ്യം ചര്‍ച്ച ചെയ്യുന്നത് എലിസബത്തിന്റെ അടുത്താണ്. കഥ കേട്ട് കഴിഞ്ഞാല്‍ നല്ല രസമുണ്ട് ഇത് ചെയ്‌തോന്ന് അന്നേരം തന്നെ പറയും.

രണ്ട് സിനിമയ്ക്കും കറക്ടായിട്ടുള്ള കാര്യമാണ് എലിസബത്ത് പറഞ്ഞത്.അടുത്ത സിനിമയ്ക്കും ഇത് നല്ലതാണ് ചെയ്‌തോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് എത്ര കാലം വിശ്വസിക്കാന്‍ പറ്റുമെന്ന് അറിയില്ല. കാലങ്ങളായി സിനിമയെ കുറിച്ച്‌ നല്ല ജഡ്ജ്‌മെന്റ് പറയുന്ന ആളാണ് എലിസബത്തെന്നും ബേസില്‍ സൂചിപ്പിച്ചു.

ടൊവിനോ വലിയൊരു താരമാവുന്നതിന് മുന്‍പേ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അത്രയും ആഴമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. അവന്റെ വീക്ക് എന്താണെന്നും ശക്തിയെന്താണെന്നും എനിക്കും നേരെ തിരിച്ച്‌ എന്റെ കാര്യങ്ങള്‍ അവനും പരസ്പരം അറിയാം. എവിടെ പോയിരുന്നാലും ആ വൈബ് അങ്ങനെയാണ്. സിനിമ സംവിധാനം ചെയ്യുമ്ബോഴും ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴുമൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. വീണ്ടും ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച്‌ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

Read more topics: # director basil joseph about wife
director basil joseph about wife

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES