ടോവിനോയുടെ മാസ് ആക്ഷന്‍ രംഗങ്ങളുമായി എത്തിയ കല്‍ക്കി ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; നടന്‍ ആദ്യമായി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
topbanner
ടോവിനോയുടെ മാസ് ആക്ഷന്‍ രംഗങ്ങളുമായി എത്തിയ കല്‍ക്കി ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; നടന്‍ ആദ്യമായി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

ടോവിനോ തോമസ് പൊലീസായി എത്തുന്ന കല്‍ക്കിയുടെ ടീസര്‍ യുട്യൂബ് ട്രെന്റിങില്‍ ഒന്നാമതാണ്. ചിത്രം ടൊവിനോ ആരാധകര്‍ക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മാസ് ആക്ഷന്‍ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ടീസര്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.വില്ലനില്‍ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്. 

നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.

സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിങ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്. ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നാല് പേര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന്. ബക്രീദിന് തീയേറ്ററുകളിലെത്തും.;


 

kaliki malayalam movie official teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES