അമൃതയും അഭിരാമിയും അമ്മയും പാപ്പുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോളിതാ പാപ്പുവിന്റെ 13ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അമൃതയും കുടുംബവും. ടീനേജിലേക്ക് കടക്കുന്ന പാപ്പുവിന്റെ പിറന്നാള്‍ അതിഗംഭീരമായിട്ടാണ് അമൃതയും അനിയത്തിയും അമ്മയും ഇത്തവണയും ആഘോഷമാക്കിയത്.
പാപ്പുവിന്റെ സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ച് അവര്‍ക്കിഷ്ടമുള്ള ആഹാരങ്ങളും കേക്കും മധുരപലഹാരങ്ങളും ഒരുക്കി അതിഗംഭീരമായിട്ടായിരുന്നു പാപ്പുവിന്റെ 13ാം വയസിലേക്കുള്ള ചുവടുവെപ്പ് ആഘോഷമാക്കിയത്.
ഞങ്ങള്‍ ജീവിക്കുന്നതിനുള്ള കാരണം പാപ്പുവാണെന്നും അവളുടെ ചിരി എന്നും ഇതുപോലെ തുടരട്ടേയെന്നുമൊക്കെയാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്കു താഴെ വികാരഭരിതമായി തന്നെ അമൃത കുറിച്ചത്.
വളരെ ചെറുതായിരുന്നപ്പോള്‍ മുതല്‍ പാപ്പു കേട്ടതിനും അനുഭവിച്ചതിനും ഒന്നും കയ്യും കണക്കുമില്ല. ഞങ്ങളെല്ലാം അവളെ സുരക്ഷിതയാക്കി അവള്‍ക്കു മുന്നില്‍ നിന്നു. ഇന്ന് അവള്‍ ഏറ്റവും സന്തോഷമുള്ള സ്നേഹമുള്ള ദയയുള്ള കുട്ടിയായി തിളങ്ങുകയാണ്. ഇവളെ ഞങ്ങളുടെ ജീവിതത്തിലേക്ക് തന്നതിന് എല്ലാ ദിവസവും ഞാന്‍ ദൈവത്തിന് നന്ദി പറയാറുണ്ട്. ഞങ്ങളുടെ ഹൃദയത്തുടിപ്പും അത്ഭുതവും ഞങ്ങളുടെ എല്ലാമെല്ലാം ഇവളാണെന്ന് അമൃത കുറിച്ചിരിക്കുന്നു.
പതിമൂന്നാം വയസിലേക്ക് ചുവടുവെക്കുമ്പോള്‍ കൂടുതലായി ഒന്നും എനിക്ക് ചോദിക്കാനില്ല. ഈ ലോകം നിന്റേതാണ്. ധൈര്യമായിരിക്കുക. മുന്നോട്ടു പോവുക. ഞങ്ങളെല്ലായിപ്പോഴും നിനക്കരികില്‍ തന്നെയുണ്ടാകും തുടങ്ങി മകള്‍ക്ക് സ്നേഹവും ധൈര്യവും പകര്‍ന്നുള്ള വാക്കുകളുമാണ് അമൃത കുറിച്ചിരിക്കുന്നത്.