Latest News

ടിക് ടോക്ക് ചെയ്യുന്ന സമയത്ത് 10 ദിവസം മാത്രം നീണ്ട പ്രണയം;  പനിയാണെന്ന് പറഞ്ഞു എന്നെ തേച്ചിട്ട് പോയി; എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല; മനസ്സ്തുറന്ന് പാര്‍വതി അയ്യപ്പദാസ് 

Malayalilife
ടിക് ടോക്ക് ചെയ്യുന്ന സമയത്ത് 10 ദിവസം മാത്രം നീണ്ട പ്രണയം;  പനിയാണെന്ന് പറഞ്ഞു എന്നെ തേച്ചിട്ട് പോയി; എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല; മനസ്സ്തുറന്ന് പാര്‍വതി അയ്യപ്പദാസ് 

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത നിവിന്‍ പോളി - മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' ചിത്രത്തില്‍ നടി പാര്‍വതി അയ്യപ്പദാസ് അവതരിപ്പിച്ച 'സായൂജ്യ' എന്ന കഥാപാത്രവും സിനിമയുടെ ഭാഗമായി പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിമും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധേയയായ പാര്‍വതി പിന്നീട് സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. 

ഇപ്പോഴിതാ തന്റെ പഴയൊരു പ്രണയബന്ധത്തെക്കുറിച്ചും നേരിടേണ്ടി വന്ന അപൂര്‍വ്വ 'തേപ്പി'നെക്കുറിച്ചും താരം വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വതി ഈ കാര്യം തുറന്നുപറഞ്ഞത്. ടിക് ടോക്ക് ചെയ്തിരുന്ന കാലത്തായിരുന്നു ആ പ്രണയമെന്നും എന്നാല്‍ വെറും പത്ത് ദിവസത്തിന് ശേഷം ആ ബന്ധം അപ്രതീക്ഷിതമായി അവസാനിച്ചെന്നുമാണ് പാര്‍വതി വ്യക്തമാക്കിയത്.

 'പണ്ട് ഞാന്‍ ടിക് ടോക്ക് ചെയ്യുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു. ആ പ്രേമം 10 ദിവസം കഴിഞ്ഞപ്പോള്‍ പനിയാണെന്ന് പറഞ്ഞ് എന്നെ തേച്ചിട്ട് പോയി. അത് എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. 10 ദിവസം ഇയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെ കാര്യം അന്വേഷിച്ച് ചെന്നപ്പോള്‍ പനിയാണെന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു കടന്നുകളഞ്ഞു. അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്,' പാര്‍വതി പറഞ്ഞു. 

ടിക്കറ്റ് റിലീസിന്റെ 14-ാം ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 4.05 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയ ബെത്ലഹേം കുടുംബ യൂണിറ്റ്, ഭാരതത്തിലെ ആകെ നെറ്റ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. നിവിന്‍ പോളിയുടെയും മമിത ബൈജുവിന്റെയും തകര്‍പ്പന്‍ കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇവര്‍ക്ക് പുറമേ സിനിമയിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

parvathy ayyappadas breakup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES