താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മക്കളാണ് പ്രാര്‍ത്ഥനയും നക്ഷത്രയും .ലാലേട്ടാ എന്ന പാട്ടുപാടി ഏറെ പ്രേക്ഷക പ്രശംസ പറ്റിയ പ്രാര്‍ത്ഥനയ്ക്ക് നിരവധി ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയിലുള്ളത്.ഇപ്പോള്‍ പ്രാര്‍ത്ഥന തന്റെ അമ്മയ്ക്ക് വേണ്ടി ഒരു ഗാനമാലപിച്ചിരിക്കുകയാണ്. ഈ ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
1973ല്‍ പുറത്തിറങ്ങിയ 'ബാദല്‍ ഓര്‍ ബിജ്ലി' എന്ന പാക്കിസ്ഥാനി ചിത്രത്തിനായി ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ 'ആജ് ജാനേ കി സിദ് നാ കരോ' എന്ന ഗാനമാണ് പ്രാര്‍ഥന പാടിയിരിക്കുന്നത്. ഗാനത്തിന് താഴെ കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. പ്രാര്‍ത്ഥനയുടെ ഗാനാലാപന ശൈലിയെ വാഴ്ത്തുകയും ചെയ്യുന്നുണ്ട് ആരാധകര്‍
RECOMMENDED FOR YOU: