മലയാള സിനിമയിലെ ഏറ്റവും പുതിയ ' തലമുറയിലെക്കാരായ മൂന്ന് അഭിനേതാക്കളുടെ കൗതുകമുണര്‍ത്തുന്ന ഭാവങ്ങളുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് എത്തി.തമിഴ് സിനിമയില്‍ പുത്തന്‍ ആശയങ്ങളും, വിസ്മയിപ്പിക്കുന്ന മേക്കിംഗിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക്ക് സുബ്ബരാജാണ് ഫസ്റ്റ് ലുക്ക് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ഒക്ടോബര്‍ മുപ്പത്തിയൊന്നു വെള്ളിയാഴ്ച്ച കൊച്ചിയിലെ അവന്യുസെന്റെര്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നുഈ പ്രകാശന കര്‍മ്മം അരങ്ങേറിയത്.
ചടങ്ങില്‍ ചിത്രത്തിലെ അഭിനേതാക്കളും പ്രധാന അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.മലയാള സിനിമ തങ്ങള്‍ക്ക് എന്നും പ്രതീക്ഷ നല്‍കുന്നതാണ്. കാമ്പുള്ള കഥകള്‍ക്ക് മലയാള സിനിമ നല്‍കുന്ന പ്രാധാന്യം മറ്റൊരു ഭാഷയും നല്‍കുന്നില്ലായെന്നും കാര്‍ത്തിക് സുബ്ബരാജ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു.
നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, എന്നീ ബാനറുകളില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലെ ഒരുകാംബസ്സില്‍ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതത്തിന്റെ രസക്കൂട്ടുകളാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സാഗര്‍ സൂര്യ, ഗണപതി, പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അമീന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോണി ആന്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരന്‍, പി.പി. കുഞ്ഞികൃഷ്ണന്‍ മാഷ്, കലാഭവന്‍ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിന്‍ ടാര്‍സന്‍,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ.
സംഗീതം - ബിബിന്‍ അശോകന്‍ '
ഛായാഗ്രഹണം - ആല്‍ബി.
എഡിറ്റിംഗ് - സൂരജ്. ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുണ്‍.
മേക്കപ്പ് -ജയന്‍ പൂങ്കുളം.
കോസ്റ്റ്യും - ഡിസൈന്‍-സുജിത് മട്ടന്നൂര്‍.
സ്റ്റില്‍സ് - ജസ്റ്റിന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അംബ്രോസ് വര്‍ഗീസ്.
പ്രൊജക്റ്റ് ഡിസൈനര്‍ - സൈനുദ്ദീന്‍വര്‍ണ്ണ ചിത്ര'
പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്‌സ് - ശശി പൊതുവാള്‍,. കമലാക്ഷന്‍ പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍.കൊച്ചി, കണ്ണൂര്‍, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
വാഴൂര്‍ ജോസ്.