Latest News

പാര്‍വതി തിരുവവോത്തും വിജയരാഘവനും പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍; പാര്‍വതിയുടെ ആദ്യ പോലീസ് വേഷം; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

Malayalilife
പാര്‍വതി തിരുവവോത്തും വിജയരാഘവനും പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍; പാര്‍വതിയുടെ ആദ്യ പോലീസ് വേഷം; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം  ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ്11 സെക്കന്‍ഡ് ഉള്ളപ്പോഴാണ് 11 ഐക്കണ്‍സ്  പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് ഒരു പുതിയ ബാനര്‍ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ  വ്യത്യസ്തതയാര്‍ന്ന  ചിത്രമായിരിക്കും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'. ഒരു ബിഗ് ബഡ്ജറ്റ് സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാര്‍വതി തിരുവോത്തും കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം  വിജയരാഘവനും, മാത്യു തോമസും  പ്രധാന വേഷത്തില്‍ എത്തുന്ന  ചിത്രത്തില്‍  സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും  പ്രശസ്ത താരങ്ങള്‍ കൂടി അണിചേരും .ഒരു ഗംഭീര താരനിര തന്നെ ചിത്രത്തില്‍ ഉണ്ടാകും.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകര്‍ ക്യാമറയും മുജീബ് മജീദ്( കിഷ്‌ക്കിന്ധാ കാണ്ഡം,കളങ്കാവല്‍ )സംഗീതവും നിര്‍വഹിക്കുന്നു. 

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - മനോജ് കുമാര്‍ പി.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് ചങ്ങനാശ്ശേരി, ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക്. ഫിനാന്‍സ് കണ്‍ട്രോളര്‍ ജോസഫ് കെ തോമസ്.
സൗണ്ട് ഡിസൈന്‍  ജയദേവന്‍ ചക്കടത്ത്. കലാസംവിധാനം  മകേഷ് മോഹനന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. മേക്കപ്പ്  അമല്‍ ചന്ദ്രന്‍. ആക്ഷന്‍ - കലൈ കിംഗ്സണ്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആര്‍ ഓ  മഞ്ജു ഗോപിനാഥ്.ഡിജിറ്റല്‍ പി ആര്‍ - ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ്  രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈന്‍  റോസ്റ്റഡ് പേപ്പര്‍. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ കോട്ടയം,എറണാകുളം.

prathama drishtyal kuttakar first poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES